സംസ്ഥാനത്ത് സ്‌കൂൾ തുറപ്പ് ഉടൻ: സ്‌കൂൾ തുറക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ യോഗം വ്യാഴാഴ്ച; മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും

സംസ്ഥാനത്ത് സ്‌കൂൾ തുറപ്പ് ഉടൻ: സ്‌കൂൾ തുറക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ യോഗം വ്യാഴാഴ്ച; മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതിനായുള്ള ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ യോഗം വ്യാഴാഴ്ച ചേരും ചേരും. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻതൂക്കം നൽകിയുള്ള പദ്ധതികളായിരിക്കും തയാറാക്കുക. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികൾക്കുള്ള മാസ്‌ക്, വാഹന സൗകര്യം തുടങ്ങിയവയിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.

അതേസമയം, പ്ലസ് വൺ പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യൂണിഫോം ഇല്ലെങ്കിലും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരീക്ഷ ഒരുക്കങ്ങൾ വിലയിരുത്തിയതും തീരുമാനങ്ങൾ സ്വീകരിച്ചതും. കർശനമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിലേക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ശരീരോഷ്മമാവ് കൂടുതൽ ഉള്ളവർ, ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേക ക്ലാസ് മുറികളിലായിരിക്കും പരീക്ഷ. കോവിഡ് ബാധിച്ച വിദ്യാർത്ഥികൾക്കും ഇവർക്കായുള്ള ഇൻവിജിലേറ്റർമാർക്കും പിപിഇ കിറ്റ് നൽകും. പഠനോപകരണങ്ങളുടെ കൈമാറ്റം അനുവദനീയമല്ല.