play-sharp-fill
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ വീണ്ടും കല്ലുകടി…! ഉപ്പുമുതല്‍ കറിവേപ്പില വരെ വാങ്ങിയ വകയില്‍ നയാ പൈസ കിട്ടിയില്ല; പാചകക്കൂലിയും സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കേണ്ട ഗതികേടിൽ കോട്ടയം ജില്ലയിലെ സ്കൂൾ ഹെഡ്മാസ്റ്റര്‍മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ വീണ്ടും കല്ലുകടി…! ഉപ്പുമുതല്‍ കറിവേപ്പില വരെ വാങ്ങിയ വകയില്‍ നയാ പൈസ കിട്ടിയില്ല; പാചകക്കൂലിയും സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കേണ്ട ഗതികേടിൽ കോട്ടയം ജില്ലയിലെ സ്കൂൾ ഹെഡ്മാസ്റ്റര്‍മാർ

കോട്ടയം: ഹെഡ്മാസ്റ്റര്‍മാരുടെ സമാധാനം കെടുത്തുന്ന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ വീണ്ടും കല്ലുകടി.

ഫെബ്രുവരിയിലും മാര്‍ച്ചിലും സ്‌കൂള്‍ പാചകപ്പുരയിലേക്ക് ഉപ്പുമുതല്‍ കറിവേപ്പില വരെ വാങ്ങിയ വകയില്‍ നയാ പൈസ നല്‍കിയിട്ടില്ല. പച്ചക്കറിയും മല്ലിയും മുളകും മുട്ടയും പഴവുമൊക്കെ വാങ്ങിയ വകയില്‍ ഒന്നര ലക്ഷം വരെ കിട്ടാനുള്ള ഹെഡ്മാസ്റ്റര്‍മാര്‍ പലരാണ്.

ഇക്കൊല്ലം മാര്‍ച്ചില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകര്‍ക്ക് ഉച്ചഭക്ഷണ കുടിശിക കിട്ടണമെങ്കില്‍ ഏറെക്കാലം പോക്കുവരവ് നടത്തേണ്ടിവരും. പുതുതായി വരുന്ന ഹെഡ്മാസ്റ്ററുടെ പേരിലേ പുതുതായി ബില്ല് എഴുതാനാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഇഒ ഇവരുടെ നിയമം അംഗീകരിക്കാതെ പണം അക്കൗണ്ടിലേക്ക് കൈമാറാനുമാകില്ല. 2016ല്‍ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്ക് വര്‍ധിപ്പിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ സാധിക്കുന്നുമില്ല.

പാചകത്തൊഴിലാളിക്ക് മാര്‍ച്ചിലെ വേതനം നല്‍കിയിട്ടില്ല. ഇതും ഹെഡ്മാസ്റ്റര്‍മാര്‍ ശമ്പളത്തില്‍ നിന്ന് നല്‍കുകയായിരുന്നു. ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വഹിക്കുന്നത്.