play-sharp-fill
106 വർഷങ്ങൾ നീണ്ട സ്കൂൾ ചരിത്രത്തെ അവിസ്മരണീയമാക്കി കുമരകം ഗവണ്മെന്റ് ഹയർ സെക്കന്ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ;  സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു

106 വർഷങ്ങൾ നീണ്ട സ്കൂൾ ചരിത്രത്തെ അവിസ്മരണീയമാക്കി കുമരകം ഗവണ്മെന്റ് ഹയർ സെക്കന്ററി ആൻഡ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ; സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു

 

കുമരകം : കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 106 വർഷങ്ങൾ നീണ്ട സ്കൂൾ ചരിത്രത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ഇന്ന്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരളത്തിന്റെ ബഹു സഹകരണ തുറമുഖം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും കുമരകം ഗ്രാമത്തിന്റെയും സംസ്കാരത്തിന്റെയും ആവശ്യകത മുൻനിർത്തിയും സ്കൂൾ വികസനത്തിന്റെ ഭാഗമായി പുതിയ സ്കൂൾ കെട്ടിടവും, സിന്തറ്റിക് ട്രാക്കും ഉൾക്കൊള്ളുന്ന ഗ്രൗണ്ടും നിർമ്മിച്ചു നൽകുന്നതിന് വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. മികച്ച ക്ലാസ് മുറികളും ലാബും നൽകുക എന്നുള്ളത് ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് ഗവൺമെന്റിന്റെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനങ്ങളിൽ സ്കൂൾ കെട്ടിട വികസനവും ഭൗതിക സാഹചര്യവും മികച്ച ലാബ് സൗകര്യവും ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ വി ബിന്ദു പ്രസ്താവിച്ചു.

 

കുട്ടികളുടെ സർവ്വതോൻമുഖമായ പ്രവർത്തനങ്ങൾക്കെല്ലാം എന്നും കൂടെയുണ്ടാവുമെന്നുംഅവരുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ബുദ്ധിവികാസത്തിനും വേണ്ടുന്ന എല്ലാ സഹായങ്ങളും ഉണ്ടാവും എന്നും കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ സാബു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വാർഷിക ആഘോഷങ്ങളുടെ ഭാഗമായും സ്കൂൾ വികസന ചർച്ചയുടെ തുടക്കം എന്ന നിലയിലും നാളെ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സ്വാഗത പ്രസംഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ വി എസ് സുഗേഷ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാരി മേഖലാ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രദീപ് പി ആർ ഇ ആർ, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി കെ ജോഷി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി പൂജ ചന്ദ്രൻ, ഹൈസ്കൂൾ എച്ച് എം ശ്രീമതി സുനിത പി എം, വാർഡ് മെമ്പർമാരായ ശ്രീ വി എൻ ജയകുമാർ, ശ്രീമതി ദിവ്യ ദാമോദരൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീജ സുരേഷ്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ആഷ്‌ലി തങ്കച്ചൻ, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ ജേക്കബ് പി ജോർജ്, സ്കൂൾ ലീഡർ കെൻസാ തോമസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എച്ച്എസ്എസ് പ്രിൻസിപ്പൽ ശ്രീമതി ബിയാസ് മരിയ പി എക്സ് ടീച്ചർ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ടി ഒ നിഷാന്ത് നന്ദിയും രേഖപ്പെടുത്തി