62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയിന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ; 949 പോയിന്റുമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്ത് ; പാലക്കാട് മൂന്നാം സ്ഥാനവും തൃശൂര്‍ നാലാം സ്ഥാനവും കരസ്ഥമാക്കി
സ്വന്തം ലേഖകൻ
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയിന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.
23 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിലേക്ക് സ്വര്‍ണക്കപ്പെത്തുന്നത്. 1960, 1997, 1998, 2000 വര്‍ഷങ്ങളിലാണ് ഇതിന് മുൻപ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യ നാല് ദിവസവും കണ്ണൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശ്രാമം മൈതാനത്തെ മുഖ്യവേദിയിലാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞത്. മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.