കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം : സംസ്ഥാനത്ത് നാളെ വേനൽ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും മറ്റു ചില സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ ജൂൺ 3 തിങ്കളാഴ്ച അവധിയായിരിക്കും, ഒപ്പം വേളൂർ സെൻ്റ് ജോൺ എൽ.പി.എസ്, പുളിനാക്കൽ സെൻ്റ് ജോൺ യു.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് എൽ.പി.എസ്, കല്ലുപുരയ്ക്കൽ ഗവൺമെൻ്റ് യു.പി.എസ് എന്നീ സ്കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച ( ജൂൺ 3) ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.

വേനൽ മഴയെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പല കുടുംബങ്ങളും സ്കൂളുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്,അതിനാലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group