സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവറായ സ്ത്രീ മരിച്ചു ; സ്കൂൾ കുട്ടികൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവറായ സ്ത്രീ മരിച്ചു ; സ്കൂൾ കുട്ടികൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ

പത്തനംതിട്ട : മണിയാർ കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവറായ തൈക്കൂട്ടത്തിൽ അനിത (35) മരിച്ചു.

അനിതയുടെ മൃതദേഹം പത്തനംതിട്ട ജന. ആശുപത്രിയിൽ. സ്കൂൾ കുട്ടികൾക്കു പരുക്കില്ല. അനിതയുടെ ഭർത്താവ് അഞ്ജുവും കൊടുമുടിയിൽ ഓട്ടോ ഡ്രൈവറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം ഉണ്ടായ ഓട്ടോയിൽ ഉണ്ടായിരുന്ന ഇറകുത്തിയിൽ ബിജുവിന്റെ മക്കളായ ആകാശ് (15) അശ്വിൻ (12) ,പുതുപ്പറമ്പിൽ സിന്ധുവിന്റെ മകൾ വിജി (16) ,മരണപ്പെട്ട അനിതയുടെ മകൻ ആൾട്രിൻ (15) എന്നിവരാണ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടവർ. ഇവർ 4 പേരും ചിറ്റാർ ജിഎച്ച്എസ്എസിലെ വിദ്യാർഥികളാണ്.