play-sharp-fill
ലോക്ക് ഡൗൺ കാലത്തും ഒന്നാം ക്ലാസിലേയ്ക്കു പ്രവേശന പരീക്ഷ: സ്‌കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു; രക്ഷിതാക്കളും പ്രതിയാകും

ലോക്ക് ഡൗൺ കാലത്തും ഒന്നാം ക്ലാസിലേയ്ക്കു പ്രവേശന പരീക്ഷ: സ്‌കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു; രക്ഷിതാക്കളും പ്രതിയാകും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് ഒന്നാം ക്ലാസിലേയ്ക്കു പ്രവേശന പരീക്ഷ നടത്തിയ സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂൾ അധികൃതർക്കെതിരെ മാത്രമല്ല, പരീക്ഷയ്ക്കു കുട്ടികളെയുമായി എത്തിയ രക്ഷിതാക്കൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തൃശൂർ കുന്നംകുളത്തെ സ്വകാര്യ സ്‌കൂളിനെതിരെയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. തൃശൂർ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഒന്നാംക്ലാസ് പരീക്ഷ നടന്നത്. രണ്ട് ക്ലാസ് മുറികളിലായി 24 ബെഞ്ചുകൾ ഇട്ടുകൊണ്ടാണ് കുട്ടികൾക്കായിപരീക്ഷ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കുന്നംകുളം പൊലീസ് എത്തുകയും ലോക് ഡൗൺ ലംഘനത്തിൽ 30 പേർക്കെതിരെ കേസെടുക്കുകയുമായിരുന്നു. എന്നാൽ സ്‌കൂളിൽ പ്രവേശനപരീക്ഷ നടത്താൻ അനുമതി ഉണ്ടെന്ന് കരുതിയാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് അധികൃതർ പറഞ്ഞു.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികൾക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിയിരുന്നു.രക്ഷിതാക്കൾ സാമൂഹിക അകലം പാലിച്ചു വേണം അഡ്മിഷനായി എത്താനെന്നും ഉത്തരവിൽ പറയുന്നു. ഇതെല്ലാം ലംഘിച്ചാണ് ഇപ്പോൾ പരീക്ഷ നടത്തിയിരിക്കുന്നത്. ഈ പരീക്ഷ നടത്തിയവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കർശനമായ നടപടികൾ ഇവർക്കെതിരെ ഉണ്ടാകുമെന്നും അധികൃതർ പറയുന്നു.