video
play-sharp-fill
ദളിത് – ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് കോട്ടയത്ത് ആരംഭിച്ചു ; ഡോ: തോൽ തിരുമാവളൻ എം.പി ഉദ്ഘാടനം ചെയ്തു : ദേശീയ കോൺക്ലേവ് ജനുവരിയിൽ ഡൽഹിയിൽ

ദളിത് – ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് കോട്ടയത്ത് ആരംഭിച്ചു ; ഡോ: തോൽ തിരുമാവളൻ എം.പി ഉദ്ഘാടനം ചെയ്തു : ദേശീയ കോൺക്ലേവ് ജനുവരിയിൽ ഡൽഹിയിൽ

കോട്ടയം: രണ്ടു ദിവസങ്ങളിലായി കോട്ടയത്ത് നടക്കുന്ന ദളിത് – ആദിവാസി സംഘടനകളുടെ സൗത്ത് ഇന്ത്യൻ കോൺക്ലേവ് മാമ്മൻ മാപ്പിള ഹാളിൽ ഡോ: തോൽ തിരുമാവളൻ എം.പി ഉദ്ഘാടനം ചെയ്തു.

എസ് സി എസ്ടി ലിസ്റ്റിൽ ഉപസംവരണം നടപ്പാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവ് നൽകിയ സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്നും, അതുമറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടികജാതി – പട്ടികവർഗ്ഗ ലിസ്റ്റ് അയിത്തം അനുഭവിച്ച ജന വിഭാഗങ്ങളെ ഒരു ഏകതാ സ്വഭാവമുള്ള വിഭാഗമായി കണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയും, ഡോ : ബി ആർ അംബേദ്കറും നിർദ്ദേശിച്ചിരുന്നതാണന്ന് ഡോ. രവികുമാർ എംപി വ്യക്തമാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 ജനുവരി 24 , 25 തീയതികളിൽ ഡൽഹി കേന്ദ്രമായി സംഘടനകളുടെ ദേശീയ കോൺ ക്ലേവ് സംഘടിപ്പിക്കുമെന്ന് ഭാരത് ബന്ദിന് നേതൃത്വം നൽകിയ ദളിത് നേതാവ് അശോക് ഭാരതി പ്രഖ്യാപിച്ചു. ദേശീയ തല പങ്കാളിത്തമുള്ള നാഷണൽ കോൺക്ലേവിനോട് കൂടി ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സൗത്ത് ഇന്ത്യൻ കോൺക്ലേവ് തീരുമാനിച്ചു.

കോൺക്ലേവിന്റെ അധ്യക്ഷ വേദിയിൽ പ്രസിഡന്റ് ഇളം ചെഗുവേര (വി സി കെ കേരള ഓർഗനൈസർ, വി സി കെ പാർട്ടി ഹെഡ് ക്വാർട്ടേഴ്സ് സെക്രട്ടറി ), ബി എസ് മാവോജി (എ പിപിഎസ് ചെയർമാൻ ), അഡ്വ. പി കെ ശാന്തമ്മ , പി. എം വിനോദ് (കെ പി എം എസ് ) എന്നിവർ സന്നിഹിതരായിരുന്നു. കെ അംബുജാക്ഷൻ (ജനറൽ കൺവീനർ) സ്വാഗതം പറഞ്ഞു,

വിവിധ സംഘടനാ നേതാകളായ, അശോക് ഭാരതി , പ്രഭാകർ രാമചന്ദ്രൻ മുല്ലശ്ശേരി ,കല്ലറ പ്രശാന്ത് . ഡോ. കെ. മുകുന്ദൻ, ഡോ.എൻ.വി. ശശിധരൻ, കെ ദേവരാജൻ. Iഐ.ആർ. സദാനന്ദൻ, ഗീതാനന്ദൻ ,ഡോ.എൻ. ബാബുരാജ്.ഡോ. വിനോദ് (A അഡ്വ.വി.ഒ.ജോൺ , പി.ഡി. സുരേഷ്, കെ.ജി.സുഗതൻ1പി.ജി. ജനാർദ്ദനൻ , സി ഐ ജോൺസൺ, സി മായാണ്ടി സി ജെ തങ്കച്ചൻ , തിലകമ്മ പ്രേംകുമാർ , അഡ്വക്കേറ്റ് സുനിൽ സി കുട്ടപ്പൻ ,അനു മോഹൻ, ഡോ. ദുഷ്യന്തൻ , മുരളി തോന്നക്കൽ, ബാബു പന്മന , എം കെ ദാസൻ . പത്മനാഭൻ മൊറാഴ ,കുഞ്ഞമ്പു കല്യാശ്ശേരി, ശശിധരൻ മാസ്റ്റർ പി കെ രാധ, വയലാർ രാജീവൻ തുടങ്ങിയവർ സംസാരിച്ചു

നാളെ നടക്കുന്ന റൗണ്ട് ടേബിൾ കോൺക്ലേവ് കോട്ടയം ഐ എം എ ഹാളിൽ 10 മണിക്ക് ആരംഭിക്കും.

സുപ്രീംകോടതി വിധി മറികടക്കാനുള്ള ഭരണഘടന ഭേദഗതി,പ്രത്യേക സംവരണ നിയമം, ജാതി സെൻസസ് തുടങ്ങിയ വിഷയങ്ങളിൽ സുപ്രധാന തീരുമാനം കോൺക്ലേവ് കൈക്കൊള്ളും