play-sharp-fill
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ യുവാവിനെതിരെ ജാതി അധിക്ഷേപം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ യുവാവിനെതിരെ ജാതി അധിക്ഷേപം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു

 

കൊച്ചി: എറണാകുളം പറവൂരിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തില്‍ ശാന്തിക്കാരനായ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വടക്കൻ പറവൂർ തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രത്തിലാണ് സംഭവം. പ്രദേശവാസിയായ ജയേഷാണ്  ശാന്തിക്കാരനായ വിഷ്ണുവിന്‍റെ ജാതി ചോദിച്ചു അധിക്ഷേപിച്ചത്.

 

കീഴ്ജാതിക്കാരന്‍ പൂജ ചെയ്താല്‍ വഴിപാട് നടത്തില്ലെന്നും ഇയാൾ പറഞ്ഞതായും പരാതിയുണ്ട്. വിഷ്ണുവിന്‍റെ പരാതിയിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം ജയേഷിനെതിരെ പോലീസ് കേസെടുത്തു.

 

ജാതി അധിക്ഷേപത്തിൽ പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുന്നതിൽ കാലതാമസം വരുത്തിയെന്നും വിഷ്ണു പറഞ്ഞു. ക്ഷേത്രത്തിലെ മറ്റു ജീവനക്കാരോടും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതായും വിഷ്ണുവിന്റെ പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group