play-sharp-fill
എടിഎം യന്ത്രം തകർത്തശേഷം പണം കവരാൻ ശ്രമം; എസ് ബി ഐ യുടെ എടിഎം തകർത്തത് ശ്രദ്ധയിൽപെട്ടത് ഇന്ന് പുലർച്ചയോടെ; ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിൽ ഉണ്ടായത് സമാനതകൾ ഇല്ലാത്ത മോഷണ ശ്രമം

എടിഎം യന്ത്രം തകർത്തശേഷം പണം കവരാൻ ശ്രമം; എസ് ബി ഐ യുടെ എടിഎം തകർത്തത് ശ്രദ്ധയിൽപെട്ടത് ഇന്ന് പുലർച്ചയോടെ; ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിൽ ഉണ്ടായത് സമാനതകൾ ഇല്ലാത്ത മോഷണ ശ്രമം

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ :ഏറ്റുമാനൂർ പേരൂർ പുളിമൂട് കവലയിൽ എസ്ബിഐയുടെ എടിഎം തകർത്ത് പണം കവരാൻ ശ്രമം. ഞായറാഴ്ച പുലർച്ചെയോടെയാണ് ഇതുവഴി എത്തി യാത്രക്കാർ എടിഎം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

എടിഎം യന്ത്രം തകർത്തശേഷം പണം കവരാൻ ശ്രമം നടത്തിയതായാണ് പ്രാഥമിക നിഗമനം. എടിഎം മെഷീൻ ഏതാണ്ട് പൂർണ്ണമായും തകർത്ത നിലയിലാണ്. എന്നാൽ, പണം നഷ്ടമായോ എന്ന കാര്യത്തിൽ വ്യക്തയില്ല. ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തിയാലേ ഇത് വ്യക്തമാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരോട് സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടിടുണ്ട്.

എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.