video
play-sharp-fill
സ്വാഗതം ബ്രോ…; കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

സ്വാഗതം ബ്രോ…; കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഫെയ്സ്ബുക്കിലൂടെയാണ് മുനവ്വറലി തങ്ങൾ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫോട്ടോക്കൊപ്പം സ്വാഗതം ബ്രോ…എന്നാണ് കുറിച്ചിരിക്കുന്നത്.

ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് സന്ദീപ് വാര്യർ അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. സന്ദീപുമായി ദിവസങ്ങളായി രഹസ്യ ചർച്ച നടത്തിവരികയായിരുന്നവെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്.

പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി തനിക്ക് അർഹമായ പരിഗണന നൽകിയിട്ടില്ലെന്നും ബി.ജെ.പി വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയിൽ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു തനിക്ക്. മുഖ്യമന്ത്രിയുമായി ചേർന്ന് ബി.ജെ.പി. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കളിക്കുന്നു.

അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാൻ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താൻ കഴിയില്ല. സ്നേഹത്തിന്‍റെ കടയിൽ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കോട്ടയിൽനിന്ന് പുറത്തുവന്നതിന്‍റെ സന്തോഷത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു.