‘ സവാള വീണ്ടും പഴയ സവാള’ ; റോക്കറ്റ് പോലെ കുതിച്ചു മുന്നേറിയ വില കുത്തനെ ഇടിഞ്ഞു

‘ സവാള വീണ്ടും പഴയ സവാള’ ; റോക്കറ്റ് പോലെ കുതിച്ചു മുന്നേറിയ വില കുത്തനെ ഇടിഞ്ഞു

സ്വന്തം ലേഖകൻ

പാലക്കാട്: റോക്കറ്റുപോലെ കുതിച്ചുകയറിയ സവാള വില കിലോയ്ക്ക് 50 രൂപയിലേക്ക് താഴ്ന്നിറങ്ങി. കഴിഞ്ഞ രണ്ടുമാസമായി കിലോയ്ക്ക് 180 രൂപവരെ എത്തിയതോടെ സവാള അടുക്കളയിൽനിന്നും പുറത്തായിരുന്നു.

സസ്യേതര വിഭവങ്ങളിൽ ഉള്ളിയുടെ അളവ് കുറച്ചാണ് ഹോട്ടലുകളുൾപ്പെടെ പിടിച്ചുനിന്നത്. ബിരിയാണിക്കൊപ്പം വിളമ്പുന്ന സലാഡിൽ പോലും ഉള്ളി കണികാണാൻ കിട്ടിയിരുന്നില്ല. പകരക്കാരായി കാബേജും കക്കിരിക്കയും ഇടംപിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്ളി വില ഉയർന്നത് ഇറച്ചികോഴി വിൽപ്പനയെ പോലും ബാധിച്ചു. ഉത്തരേന്ത്യയിലെ പ്രകൃതിക്ഷോഭത്തെത്തുടർന്ന് ഉത്പാദനം കുറഞ്ഞതോടെ ഉള്ളിവരവ് കുറഞ്ഞതാണ് റെക്കോർഡ് വിലക്കയറ്റത്തിലേക്ക് നയിച്ചത്.

ഈ മാസം ആദ്യവാരം മൊത്തവ്യാപാരത്തിൽ സവാള കിലോയ്ക്ക് 70 രൂപയുണ്ടായിരുന്നതാണ് ഇപ്പോൾ 20 രൂപ കുറഞ്ഞ് അമ്പതിലെത്തി. ചില്ലറ വിൽപ്പനയിൽ 60 മുതൽ 65 രൂപവരെയാണ് വില.

അതേസമയം, ചെറിയ ഉള്ളി വില ഇപ്പോഴും നൂറിന് മുകളിലാണ്. കിലോയ്ക്ക് 117 രൂപയാണ് പാലക്കാട് വലിയങ്ങാടിയിലെ മൊത്തവിൽപ്പന വില. ചില്ലറ വിപണിയിൽ ഇത് 130 രൂപയോളമാണ്.