കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പാലസ്‌തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗമായ ശശി തരൂര്‍ എം പിയെ പങ്കെടുപ്പിക്കേണ്ടെന്ന് ; മുതിർന്ന നേതാക്കൾ.
കോഴിക്കോട് : കോണ്‍ഗ്രസിന്റെ പാലസ്‌തീൻ റാലിയില്‍ നിന്ന് തരൂരിനെ വെട്ടി; പങ്കെടുപ്പിക്കേണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ പരിപാടിയുടെ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല 23ന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ പലസ്‌തീൻ റാലി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അദ്ധ്യക്ഷൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ളീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങള്‍, മുസ്ളീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് പ്രഭാഷകര്‍.
പ്രവര്‍ത്തക സമിതിയംഗമെന്ന നിലയില്‍ തരൂര്‍ എത്തിയാലും പ്രഭാഷകരില്‍ അവസാന ഊഴമായിരിക്കും തരൂരിന് ലഭിക്കുക. ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ തരൂരിനെ വീണ്ടും പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് കെ സുധാകരനും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട്, കുടുംബപരമായ ചടങ്ങ് ഉള്ളതിനാല്‍ തരൂര്‍ റാലിയില്‍ പങ്കെടുക്കാനും സാദ്ധ്യത കുറവാണ്.
അതേസമയം, റാലിയില്‍ തരൂരിനെ പങ്കെടുപ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. റാലിയിലെ തരൂരിന്റെ പ്രസ്‌താവനയാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. തരൂര്‍ പ്രസ്‌താവന തിരുത്തണം. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തരൂരിന്റെ പ്രസ്‌താവന കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. പാലസ്‌തീൻ വിഷയത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും കെ മുരളീധരൻ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group