play-sharp-fill
വനിതാ എംപിമാർ ലോക്‌സഭയെ ആകര്‍ഷണീയമാക്കുന്നു; വിവാദ പ്രസ്താവനയുമായ  ശശീ തരൂർ എം പി

വനിതാ എംപിമാർ ലോക്‌സഭയെ ആകര്‍ഷണീയമാക്കുന്നു; വിവാദ പ്രസ്താവനയുമായ ശശീ തരൂർ എം പി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:സ്ത്രീകള്‍ ലോക്സഭയെ ആകര്‍ഷണീയമാക്കുന്നു എന്ന അടിക്കുറിപ്പോടെ ശശി തരൂര്‍ എംപി ആറ് വനിതാ എംപിമാരോടൊപ്പം നില്‍ക്കുന്ന സെല്‍ഫിക്കെതിരെ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ.

ശശിതരൂര്‍ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഈ ചിത്രം വൈറലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിച്ച ദിവസമാണ് തരൂര്‍ ആറ് വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രം പങ്കുവെച്ചത്.

വനിതാ എംപി മുന്‍കയ്യെടുത്താണ് ഈ സെല്‍ഫി പകര്‍ത്തിയിരിക്കുന്നതെന്നും അവരുടെ ആവശ്യപ്രകാരമാണ് താന്‍ ഇത് പങ്കുവെയ്ക്കുന്നതെന്നും പോസ്റ്റില്‍ തരൂര്‍ പറയുന്നുണ്ടെങ്കിലും ശശി തരൂര്‍ പോസ്റ്റിനൊപ്പം നല്‍കിയ അടിക്കുറിപ്പാണ് സത്രീവിരുദ്ധവും ലൈംഗികച്ചുവയുള്ളതുമെന്ന് വിമര്‍ശിക്കപ്പെടുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരും നടിമാരുമായ മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, തമിഴ്‌നാട്ടിലെ കരൂര്‍ മണ്ഡത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും എഴുത്തുകാരിയുമായ ജ്യോതിമണി സെണ്ണിമലൈ, ഡിഎംകെ എംപിയും കവയിത്രിയുമായ തമിഴാച്ചി തങ്കപാണ്ഡ്യന്‍, പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ ഭാര്യയുമായ പ്രണീത് കൗര്‍, ശരദ് പവാറിന്‍റെ മകളും മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപിയുമായ സുപ്രിയ സുലെയുമാണ് തരൂരിനൊപ്പം ചിത്രത്തില്‍ പോസ് ചെയ്തിരിക്കുന്നത്. മിമി ചക്രബര്‍ത്തിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

‘സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റായിരുന്നു തരൂരിന്‍റേത്. അതോടൊപ്പമുള്ള അടിക്കുറിപ്പ് അങ്ങേയറ്റം സ്ത്രീവിരുദ്ധവും ലൈംഗികച്ചുവയുള്ളതുമാണ്.’- രേഖാ ശര്‍മ്മ ആരോപിക്കുന്നു.

സ്ത്രീകള്‍ ലോക്‌സഭയെ ആകര്‍ഷണീയമാക്കുന്നു എന്ന ശശി തരൂര്‍ നല്‍കിയ അടിക്കുറിപ്പിലെ കമന്റിനെയും രേഖ ശര്‍മ്മ വിമര്‍ശിച്ചു. ‘സ്ത്രീകള്‍ക്ക് ഈ ഒരൊറ്റ റോളേ പാര്‍ലമെന്‍റില്‍ ഉള്ളൂ? അവരെ ആകര്‍ഷണീയതയ്ക്കുള്ള ചരക്ക് മാത്രമായി ചിത്രീകരിക്കുക വഴി അവരുടെ പാര്‍ലമെന്‍റിലെ സംഭാവനകളെയും രാഷ്ട്രീയത്തെയും താങ്കള്‍ തരംതാഴ്ത്തിക്കളഞ്ഞു.’- രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു.