ഒരൽപം മര്യാദയൊക്കെ വേണ്ടേ കെഎസ്ഇബി…..! നീണ്ട കാത്തിരിപ്പിന് ശേഷം ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിലെ ലൈറ്റിന്റെ തകരാർ പരിഹരിച്ചെങ്കിലും  കത്തുന്നില്ലെന്ന് വ്യാപക പരാതി; ലൈറ്റ് കത്തിക്കേണ്ടത് കെഎസ്ഇബിയെന്ന് നഗരസഭ; വ്യാപക പ്രതിഷേധവുമായി യാത്രക്കാർ

ഒരൽപം മര്യാദയൊക്കെ വേണ്ടേ കെഎസ്ഇബി…..! നീണ്ട കാത്തിരിപ്പിന് ശേഷം ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിലെ ലൈറ്റിന്റെ തകരാർ പരിഹരിച്ചെങ്കിലും കത്തുന്നില്ലെന്ന് വ്യാപക പരാതി; ലൈറ്റ് കത്തിക്കേണ്ടത് കെഎസ്ഇബിയെന്ന് നഗരസഭ; വ്യാപക പ്രതിഷേധവുമായി യാത്രക്കാർ

സ്വന്തം ലേഖകൻ

കോട്ടയം: ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിൽ നീണ്ട കാത്തിരിപ്പിന് ശേഷം ലൈറ്റുകളുടെ തകരാർ പരിഹരിച്ചെങ്കിലും പല ദിവസങ്ങളിലും ലൈറ്റ് കത്തുന്നില്ലെന്ന് വ്യാപക പരാതി.

മാസങ്ങളായി ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിൽ വെളിച്ചമില്ലായിരുന്നു. ഇതേ തുടർന്ന് അച്ചായൻസ് ഗോൾഡ് ടോണിയും, ട്രോൾ കോട്ടയവും, തേർഡ് ഐ ന്യൂസും ഇടപെടുകയും നിരന്തരമായി വാർത്തകൾ പ്രസിദ്ധീകരിക്കുകയും തുടർന്ന് പ്രതിഷേധം ആളിക്കത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് ശാസ്ത്രിറോഡിലെ വെയിറ്റിംഗ് ഷെഡിൽ നഗരസഭ വഴിവിളക്കുകൾ തെളിച്ചത്. ഇതോടെ ഇവിടെയെത്തുന്ന വനിതാ യാത്രക്കാർ ഉൾപ്പെടെയുള്ളവർ വലിയ സന്തോഷത്തിലായിരുന്നു.

എന്നാൽ ഇന്നലെയും ഇന്നും ലൈറ്റ് തെളിയുന്നില്ലെന്ന പരാതിയെ തുടർന്ന് തേർഡ് ഐ ന്യൂസിൽ നിന്നും നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കൗൺസിൽ ചെയർപേഴ്സൺ ഡോ. പി ആർ സോനയുമായി ബന്ധപ്പെട്ടു. തുടർന്ന് ലൈറ്റ് തെളിയിക്കേണ്ട ചുമതല കെഎസ്ഇബിക്കാണെന്നും കെഎസ്ഇബിയെ ഉടൻ തന്നെ വിവരം അറിയിക്കാമെന്നും പറഞ്ഞു.

പി ആർ സോന കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വൈകിട്ട് 7.30 തോടെ ലൈറ്റ് തെളിയിക്കുകയായിരുന്നു. ശബരിമല സീസൺ ആയതോടെ നൂറ് കണക്കിന് അയ്യപ്പഭക്തന്മാരും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവ വരും ഇവിടെ നിന്നാണ് ബസ് കയറുന്നത്.

നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കേറിയ വെയ്റ്റിംഗ് ഷെഡ് കൂടിയാണിത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇട്ട ലൈറ്റുകൾ തെളിയിക്കാനുള്ള സാമാന്യ മര്യാദ പോലും കെ എസ് ഇ ബി അധികൃതർ കാണിക്കുന്നില്ല.