play-sharp-fill
സർക്കാർ പ്രസുകളിൽ ഓഫ്സെറ്റ് പ്രിൻ്റിങ്ങിന് ജീവനക്കാരില്ല: 52 പ്രിന്റർ തസ്തികയിൽ നിയമനം നടത്താൻ അച്ചടി വകുപ്പ്ശുപാർശ നൽകി:സർക്കാർ അനങ്ങുന്നില്ല.

സർക്കാർ പ്രസുകളിൽ ഓഫ്സെറ്റ് പ്രിൻ്റിങ്ങിന് ജീവനക്കാരില്ല: 52 പ്രിന്റർ തസ്തികയിൽ നിയമനം നടത്താൻ അച്ചടി വകുപ്പ്ശുപാർശ നൽകി:സർക്കാർ അനങ്ങുന്നില്ല.

സ്വന്തം ലേഖകൻ
കോട്ടയം :സംസ്ഥാന സർക്കാ രിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രിന്റിങ് പ്രസുകളിൽ ലെറ്റർ പ്രസ് സാങ്കേതിക വിദ്യയ്ക്ക് പകരം ഓഫ്സെറ്റ് പ്രിൻ്റിങ് ടെക്നോളജി വന്നെങ്കിലും ഇതു പ്രവർത്തിപ്പിക്കുന്നതിനു വേണ്ട ഓപ്പറേറ്റർമാരെ നിയമിച്ചിട്ടില്ല.

ലെറ്റർ പ്രസ് പ്രവർത്തിപ്പിച്ചിരുന്ന പ്രിന്റർ ഗ്രേഡ് വണ്ണിന്റെ 139 തസ്തിക വാനിഷിങ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു.

ഓഫ്സെറ്റ് മെഷീൻ ഓപ്പറേറ്റർമാരുടെ അഭാവം സംസ്‌ഥാനത്തെ മിക്ക സർക്കാർ പ്രസുകളുടെയും  ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് ഗവ. പ്രസിൽ ഓഫ്സെറ്റ് ഓപ്പറേറ്റർമാർ ഇല്ലാത്തതിനാൽ ദൈനംദിന അച്ചടിക്കു പോലും സ്വകാര്യ പ്രസുകളെ ആശ്രയിക്കേണ്ട സ്‌ഥിതിയാണ്.

പ്രിന്റിങ് ടെക്നോളജി ഉദ്യോഗാർഥികൾ നൽകിയ അപേക്ഷകൾ പരിഗണിച്ച് അച്ചടി വകുപ്പ് ഡയറക്ടർ 52 ഒന്നാം ഗ്രേഡ് പ്രിൻ്റർ തസ്‌തികകൾ അടിയന്തരമാ യി റീഡെസിഗ്നേറ്റ് ചെയ്യുന്നതിനു

കഴിഞ്ഞ നവംബറിൽ സർക്കാരിനു ശുപാർശ നൽകിയിരുന്നു.
എന്നാൽ ഇതിൽ സർക്കാർ അനങ്ങിയിട്ടില്ല.