
പുൽപ്പള്ളി: മകൻ എല്‍ഡിഎഫ് സ്ഥാനാർഥിയായതിന് അച്ഛന് തൊഴില്‍ നിഷേധിച്ച കോണ്‍ഗ്രസ് ക്രൂരതക്ക് തക്ക മറുപടി. മുള്ളൻകൊല്ലി പഞ്ചായത്തില്‍ പതിനെട്ടാം വാർഡില്‍ മത്സരിക്കുന്ന എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ അച്ഛൻ രാജനെയാണ് ഐഎൻടിയുസിയില്‍ നിന്നും പുറത്താക്കുകയും ജോലി നിഷേധിക്കുകയും ചെയ്തത്.
തുടർന്ന് പുല്‍പ്പള്ളിയിലെ മരം കയറ്റിറക്ക് തൊഴിലാളികള്‍ ഐഎൻടിയുസി വിട്ട് സിപിഐഎമ്മിലെത്തി. രാജനും ഒപ്പം സഹപ്രവർത്തകരായ 8 ഐഎൻടിയുസി തൊഴിലാളികളുമാണ് സിഐടിയുവില്‍ ചേർന്നത്.
സിപിഐഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇവരെ സംഘടനയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ ക്രൂരതക്ക് തക്ക മറുപടി നല്കി സിപിഐഎമ്മിലെത്തിയ ഇവർക്ക് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് അഭിവാദ്യങ്ങള്‍ അർപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
20 വർഷത്തോളമായി ഐഎൻടിയുസി തൊഴിലാളിയായിരുന്നു ശ്രീ രാജൻ. അദ്ദേഹത്തിന് മകൻ എല്‍ ഡി എഫ് സ്ഥാനാർത്ഥിയായി എന്നതിൻ്റെ പേരില്‍ തൊഴില്‍ നിഷേധിച്ച് കൊടുംക്രൂരതയാണ് കോണ്‍ഗ്രസ് ചെയ്ത്. ഈ സംഭവത്തില്‍
പ്രതിഷേധിച്ച് രാജനും ഒപ്പം സഹപ്രവർത്തകരായ 8 ഐ എൻ ടി യു സി തൊഴിലാളികളും ഐ എൻ ടി യു സിയില്‍ നിന്നും രാജിവെച്ച് സി ഐ ടി യുവില്‍ ചേർന്നിരിക്കുകയാണ്. ഷാജി, ബാബു, ജെയിംസ്, കാദർ, ജോസൂട്ടി, മനോജ്,
ഇബ്രായി,ഷാജി പിസി എന്നിവരാണ് സി പി ഐ എം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന പരിപാടിയില്‍ വെച്ച് സി ഐ ടിയുവില്‍ ചേർന്നത്. രാജൻ ഉള്‍പ്പെടെയുള്ള തൊഴിലാളികളോടൊപ്പം സി പി ഐ എം ഉണ്ടാവും. അഭിവാദ്യങ്ങള്‍.







