play-sharp-fill
സർക്കാർ വകുപ്പുകളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ളത് കോടികൾ:  വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 27,902 കോടി രൂപയെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് ; പിരിച്ചെടുക്കുക ബുദ്ധിമുട്ടെന്ന് സർക്കാർ

സർക്കാർ വകുപ്പുകളിൽ നിന്ന് പിരിഞ്ഞു കിട്ടാനുള്ളത് കോടികൾ: വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 27,902 കോടി രൂപയെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് ; പിരിച്ചെടുക്കുക ബുദ്ധിമുട്ടെന്ന് സർക്കാർ

തിരുവനന്തപുരം: സർക്കാരിനു  കീഴിലെ വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 27,902 കോടി രൂപയെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. 2023 മാർച്ച് 31 വരെയുള്ള കണക്കാണിത്.

ജിഎസ്ട‌ി വകുപ്പു മാത്രം പിരി ച്ചെടുക്കാനുള്ള നികുതി കുടി ശിക 13,559.58 കോടിയാണ്. 15 സർക്കാർ വകുപ്പുകളാണു കുടിശിക പിരിച്ചെടുക്കാനുള്ളത്. 27,902 കോടിയിൽ 1205 കോടി രൂപ 5 വർഷത്തിലേറെയായുള്ള : കുടിശികയാണ്.

മുൻപ് പലത വണ കുടിശികയുടെ കണക്ക് സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ടെ ങ്കിലും കാലങ്ങളായി തുടരുന്ന കുടിശികയാണിതെന്നും പിരിച്ചെന്നു സർക്കാർ വാദം. കേസുകളിൽപെട്ടു കിടക്കുന്ന കുടിശികയുമുണ്ടെന്നു സർക്കാർ വ്യക്‌ത മാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിശിക പിരിച്ചെടുക്കുന്ന തിൽ സർക്കാർ പരാജയപ്പെടുകയാണെന്നു സിഎജി കുറ്റപ്പെടുത്തി. വൈദ്യുതിയുടെ നികുതിയും തീരുവയുമായി 3800 കോടി, പലിശയിനത്തിൽ 6855 കോടി, മോട്ടർ വാഹന നികുതിയിന ത്തിൽ 1109 കോടി, പൊലീസ് വകുപ്പിൽ 454 കോടി, എക്സൈസ്

285 കോടി, ഓഡിറ്റ് വകുപ്പിൽ 105 കോടി, റജിസ്ട്രേഷൻ വകുപ്പിൽ 719 കോടി, മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ 198.96 കോടി, വനം വകുപ്പിൽ 398 കോടി എന്നിങ്ങനെയാണു മുഖ്യ

കുടിശിക. 2022-23 ൽ ആരംഭിച്ച 27 പദ്ധതികളിൽ പതിമൂന്നും നടപ്പാക്കിയിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി. ബാക്കിയുള്ള 14 എണ്ണം പുരോഗമിക്കുകയാണ്. പദ്ധതികൾ ഫലപ്രദമായി

നടപ്പാക്കുന്നതിനു സർക്കാർ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം