ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ; ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരം ; ശനിയാഴ്ച രാത്രിയിലെ വെടിക്കെട്ട് ബാറ്റിംഗ് ; സഞ്ജു സാംസൺ നേടിയത് 5 റെക്കാർഡുകൾ
സ്വന്തം ലേഖകൻ
ഹൈദരാബാദ്: ശനിയാഴ്ചത്തെ പ്രകടനത്തിലൂടെ ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോഡാണ് സഞ്ജു സാംസണ്‍ സ്വന്തം പേരിലാക്കിയത്. നേരിട്ട 40-ാം പന്തിനെ ബൌണ്ടറി കടത്തിയാണ് സഞ്ജു സെഞ്ച്വറി നേടിയത്. ഇതിന് മുൻപ് 2022 ഫെബ്രുവരിയ്ല്‍ ശ്രീലങ്കയ്ക്കെതിരെ ഇഷാൻ കിഷൻ നേടിയ 89 റണ്‍സായിരുന്നു ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടി20യില്‍ നേടിയ എറ്റവും ഉയർന്ന സ്കോർ.
ബംഗ്ളാദേശിന് എതിരെ ടി20 മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. ഇന്ത്യയും ബംഗ്ളാദേശുമായി ഇതുവരെ 17 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതില്‍ ആദ്യമായി സെഞ്ചുറി നേടുന്ന താരമായി സഞ്ജുമാറി. 2018 മാർച്ചില്‍ കൊളംബോയില്‍ ബംഗ്ളാദേശിനെതിരെ രോഹിത് ശർമ നേടിയ 89 റണ്‍സായിരുന്നു ഇന്ത്യ-ബംഗ്ളാദേശ് ടി20 മത്സരങ്ങളിലെ ഒരു ബാറ്റ്സ്മാന്റെ ഉയർന്ന വ്യക്തിഗത സ്കോർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ – ബംഗ്ളാദേശ് ടി20 യിലെ ഒരുമത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന താരമെന്ന റെക്കോഡും സഞ്ജു തന്റെ പേരിലാക്കി.111 റണ്‍സ് നേടുന്നതിനിടയില്‍ 8 കൂറ്റൻ സിക്സറുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ ഇന്ത്യയുടെതന്നെ നിതീഷ് കുമാർ റെഡ്ഡി ഒക്ടോബർ 9ന് ഡല്‍ഹിയില്‍ നടന്ന ബംഗ്ളാദേശിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ അടിച്ച 7 സിക്സുകള്‍ എന്ന റെക്കോഡാണ് പഴങ്കഥയായത്.
ഒരു ഇന്ത്യൻ താരം നേടുന്ന വേഗതയേറിയ രണ്ടാമത്തെ ടി20 സെഞ്ചുറിയായുരുന്നു സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ കുറിച്ചത്. ടി20യില്‍ വേഗതയേറിയ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡ് അങ്ങനെ സഞ്ജുസഞ്ചുവിന്റെ പേരിലായി. ഒരു ഇന്ത്യൻ താരം ടി20യില്‍ നേടുന്ന എറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോഡ് രോഹിത് ശർമയുടെ പേരിലാണ്. 2017ല്‍ ശ്രീലങ്കയ്ക്കെതിരെ 35 പന്തുകളിലാണ് രോഹിത് ശർമ സെഞ്ചുറി നേടിയത്.
ശനിയാഴ്ച രാത്രിയിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ഒരോവറില്‍ 5 സിക്സുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും സഞ്ജുവിന് സ്വന്തമായി. ബംഗ്ളാദേശ് സ്പിന്നറായ റാഷിദ് ഹൊസൈൻ എറിഞ്ഞ 10-ാമത്തെ ഓവറിലായിരുന്നു സഞ്ജു തന്റെ സംഹാര രൂപം പുറത്തെടുത്തത്. യുവരാജ് സിംഗ് ആണ് ഇതിന് മുൻപ് ഒരു ഓവറില്‍ 5 സികസുകള്‍ അടിച്ച ഇന്ത്യൻ താരം. 2007 ടി20 ലോകകപ്പില്‍ ഇന്ത്യ ഇംഗ്ളണ്ട് മത്സരത്തിനിടെ ഇംഗ്ളണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഓവറിലെ 6 പന്തുകളും യുവരാജ് സിക്സർ പറത്തിരുന്നു.