ന്യൂസിലൻഡിലേക്കും സഞ്ജുവില്ല ; പതിനാറ് അംഗ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിലേക്കും സഞ്ജുവില്ല ; പതിനാറ് അംഗ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

മുംബൈ:ന്യൂസിലൻഡിലേക്കും സഞ്ജുവില്ല. ന്യൂസിലൻഡ് പര്യടനത്തിനുള്ള ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കി 16 അംഗ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജനുവരി 24ന് തുടങ്ങുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണുള്ളത്. ട്വന്റി20 പരമ്പരക്ക് മാത്രമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ടെസ്റ്റ്, ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

ടീം: വിരാട് കോഹ്ലി (ക്യാ്ര്രപൻ), രോഹിത് ശർമ (വൈസ് ക്യാ്ര്രപൻ), കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശാർദൂൽ താക്കൂർ. ലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇറങ്ങിയ സഞ്ജു പക്ഷേ, ഒരു സിക്‌സർ പറത്തി പുറത്തായിരുന്നു. എന്നാൽ, വിക്കറ്റിനു പിന്നിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ സഞ്ജു ടീമിലെത്തുമെന്ന് പ്രതീക്ഷകൾ ഉയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, ബംഗ്ലാദേശിനെതിരായ ട്വന്റി20 ടീമിൽ എത്തി തുടർന്ന് എട്ട് മത്സരങ്ങൾ കാത്തിരുന്ന ശേഷമാണ് സഞ്ജു ലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടത്. ഒരു മത്സരം മാത്രം കളിപ്പിച്ച് സഞ്ജുവിനെ ഒഴിവാക്കുന്നത് വൻ വിമർശനത്തിനു കാരണമാകുമെന്നതിനാൽ സഞ്ജുവിന് അവസരം ലഭിക്കുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.