സംഘപരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തു; രണ്ട് പേർ അറസ്റ്റിൽ; 40 പ്രവർത്തകർക്കെതിരെ കേസ്

സംഘപരിവാർ പ്രവർത്തകർ അറവുശാല അടിച്ചുതകർത്തു; രണ്ട് പേർ അറസ്റ്റിൽ; 40 പ്രവർത്തകർക്കെതിരെ കേസ്

സ്വന്തം ലേഖിക

മഞ്ചേശ്വരം: കര്‍ണാടക അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറവുശാലയ്ക്ക് പ്രവർത്തന അനുമതിയില്ലെന്ന് ആരോപിച്ച് അറവുശാല സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് 40 പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതില്‍ കുഞ്ചത്തൂര്‍ മഹാലിങ്കേശ്വര സ്വദേശികളായ കെ ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂര്‍ പദവിലാണ് സംഭവം. അറവുശാല ഉടമ ഉള്ളാള്‍ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്.

50 സെന്റ് ഭൂമിയില്‍ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസന്‍സിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തില്‍ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവു ശാല ഉടമ പറഞ്ഞു.

ലൈസന്‍സിന് കൊടുത്തു മാസങ്ങള്‍ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ആരോപിച്ചു. അറവുശാലയിൽ നിര്‍ത്തിയിരുന്ന മൂന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റി.