താനൊരു ചർച്ചയും നടത്തിയിട്ടില്ല; സി.പി.എമ്മുമായി ചർച്ചനടത്തിയെന്ന വാദം തള്ളി സന്ദീപ് വാര്യര്‍; അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല
പാലക്കാട്: സി.പി.എമ്മുമായി ചർച്ചനടത്തിയെന്ന വാർത്ത തള്ളി ബി.ജെ.പി. സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ.
അതേസമയം, പാർട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാൻ സന്ദീപ് തയ്യറായില്ല.
താനൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സന്ദീപ് പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടുവെന്ന് വാർത്തകളുണ്ടായിരുന്നു. ബി.ജെ.പി. നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചുവെന്നും വിവരമുണ്ട്.
കണ്‍വെൻഷനുശേഷം ബി.ജെ.പി. പ്രചാരണത്തില്‍ സന്ദീപ് സജീവമല്ല. അതേസമയം, പാർട്ടിക്കുള്ളില്‍ യാതൊരുവിധ പ്രശ്നവുമില്ലെന്ന് ബി.ജെ.പി. സ്ഥാനാർഥി സി. കൃഷ്കുമാർ പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചാരണ രംഗത്ത് സന്ദീപ് സജീവമാകാത്തതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സന്ദീപ് സി.പി.എം. നേതാക്കളുമായി ചർച്ച നടത്തിയെന്നും വാർത്തവന്നു. എന്നാല്‍, ചർച്ച നടത്തിയെന്നത് തള്ളിയ സന്ദീപ്, പാർട്ടിയില്‍ പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല.