സന്ദീപ് കൊലപാതകം; പ്രതികളെല്ലാം ബി ജെ പി പ്രവര്‍ത്തകര്‍ എന്ന് എഫ് ഐ ആര്; മുന്‍ വൈരാഗ്യമാണ് കൃത്യത്യത്തിന് പിന്നിലെന്ന് പോലീസ്
സ്വന്തം ലേഖകന്‍
പത്തനംതിട്ട: തിരുവല്ലയിലെ സി പി ഐ എം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തില്‍ പിടിയിലായ പ്രതികള്‍ അഞ്ചുപേരും ബി ജെ പി പ്രവര്‍ത്തകരെന്ന് പോലീസ്.
കേസന്വേഷിക്കുന്ന പോലീസ് സംഘം രേഖപ്പെടുത്തിയ എഫ് ഐ ആറിലാണ് ഇക്കാര്യം പോലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികള്‍ക്ക് സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും എഫ് ഐ ആറിലുണ്ട്.
അതുകൊണട്തന്നെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് ആക്രമിച്ചതെന്നും എഫ് ഐ ആറില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
നേരത്തെ വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
അഞ്ച് പ്രതികളില്‍ ഒരാള്‍ക്ക് മാത്രമേ പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളൂ എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍, ഇതില്‍ കടുത്ത അതൃപ്തി സി പി ഐ എം നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഫ് ഐ ആര് വിവരങ്ങള്‍ പുറത്ത് വന്നത്.
കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരല്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.