തമിഴ്നാട്ടിലേക്ക് ചന്ദനം കടത്തുന്ന നാലംഗ സംഘത്തെ അതിസാഹസികമായി പിടികൂടി വനംവകുപ്പ്; 19 കിലോ ചന്ദനവുമായി പിടിയിലായ ഇവര്‍ ചന്ദനം മുറിക്കല്‍ ജോലികളില്‍ വിദഗ്ധര്‍; പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ടു വാച്ചര്‍മാര്‍ക്ക് പരിക്ക്
ഇടുക്കി: മറയൂരില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ചന്ദനം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയില്‍.
ചന്ദനവുമായി ബസ് കാത്തു നില്‍ക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കണ്ട നാലംഗ സംഘം രണ്ടു വാച്ചർമാരെ ഇടിച്ച് വീഴ്ത്തി മുങ്ങാൻ ശ്രമിക്കുമ്പോള്‍ സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ചന്ദനം മുറിക്കല്‍ ജോലികളില്‍ വിദഗ്ധരായവരാണ് പിടിയിലായവർ.
കാന്തല്ലൂര്‍ ചുരുക്കുളം ഗ്രാമത്തിലെ 48കാരനായ കെ.പഴനിസ്വാമി, 39കാരനായ വി.സുരേഷ്, 48കാരനായ പി. ഭഗവതി, 37കാരനായ റ്റി. രാമകൃഷ്ണന്‍ എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്. പ്രതികളെ പിടികൂടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു വാച്ചര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചട്ട മൂന്നാര്‍ സ്വദേശി 35കാരൻ മുനിയാണ്ടി, പള്ളനാട് സ്വദേശി 33കാരൻ പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.