play-sharp-fill
ചന്ദനത്തടിയിലും തോക്കുണ്ടാക്കും;  ബസിന്റെ ബ്രേക്ക് ലൈനർ വെടിമരുന്നിൽ മുക്കി വെടിയുണ്ടയുണ്ടാക്കും: എട്ടു വർഷമായി തോക്കും വെടിയുണ്ടയും ഉണ്ടാക്കി വിറ്റിട്ടും പള്ളിക്കത്തോട്ടിലെ ‘ആയുധവ്യാപാരികൾ’ പിടിക്കപ്പെട്ടില്ല; തോക്കും വെടിയുണ്ടയും ഉണ്ടാക്കി ഗുണ്ടകൾക്കു വിറ്റ മൂന്നംഗസംഘം പിടിയിൽ; എട്ടു വർഷത്തിനിടെ വിറ്റത് ആയിരത്തോളം തോക്കുകൾ

ചന്ദനത്തടിയിലും തോക്കുണ്ടാക്കും; ബസിന്റെ ബ്രേക്ക് ലൈനർ വെടിമരുന്നിൽ മുക്കി വെടിയുണ്ടയുണ്ടാക്കും: എട്ടു വർഷമായി തോക്കും വെടിയുണ്ടയും ഉണ്ടാക്കി വിറ്റിട്ടും പള്ളിക്കത്തോട്ടിലെ ‘ആയുധവ്യാപാരികൾ’ പിടിക്കപ്പെട്ടില്ല; തോക്കും വെടിയുണ്ടയും ഉണ്ടാക്കി ഗുണ്ടകൾക്കു വിറ്റ മൂന്നംഗസംഘം പിടിയിൽ; എട്ടു വർഷത്തിനിടെ വിറ്റത് ആയിരത്തോളം തോക്കുകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചന്ദനത്തടികൊണ്ടു പോലും തോക്കുണ്ടാക്കും..! തടിയുടെ മേന്മകൂടും തോറും തോക്കിന്റെ വിലയും കൂടും. പതിനായിരം രൂപ മുതൽ അരലക്ഷം രൂപയ്ക്കു വരെ തോക്കുണ്ടാക്കി വിറ്റിരുന്ന പള്ളിക്കത്തോട്ടിലെ തോക്കുവിൽപ്പനക്കാരായ മൂന്നംഗ സംഘം പിടിയിൽ. കഴിഞ്ഞ എട്ടു വർഷത്തിനിടെ കോട്ടയം ആലപ്പുഴ , ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആയിരത്തോളം തോക്കുകളാണ് ഇവർ വിറ്റിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പതിനായിരം മുതൽ അരലക്ഷം രൂപ വരെയാണ് ഇവർ തോക്കിന് ഈടാക്കിയിരുന്നത്.

പള്ളിക്കത്തോടെ ആനിക്കാട് അമ്പഴത്തുംകുന്ന് ഗായന്ത്രി എൻജിനീയറിംങ് വർക്ക്സിലാണ് വൻ തോതിൽ വ്യാവസായിക അടിസ്ഥാനത്തിൽ തോക്ക് നിർമിച്ചിരുന്നത്.  പള്ളിക്കത്തോട് കൊമ്പിലാക്കൽ ദിവാകരന്റെ മകൻ ബിനേഷ് കുമാർ (43), ആനിക്കാട് തട്ടാംപറമ്പിൽ രാജൻ (46), മനേഷ് കുമാർ (43) എന്നിവരാണ് കഴിഞ്ഞ എട്ടു വർഷമായി പള്ളിക്കത്തോട് എന്ന കൊച്ചു ഗ്രാമത്തിൽ നാടൻ തോക്കുണ്ടാക്കി വിൽപ്പനയ്ക്കു വച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അടുത്തിടെ ഇവരിൽ നിന്നും തോക്കുവാങ്ങിയ യുവാവിനെയും പൊലീസ് പൊക്കിയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ നിന്നും തോക്കു പിടിച്ചെടുത്ത പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു. പള്ളിക്കത്തോട്ടിലെ വെൽഡിംങ് കടയിൽ തോക്കിന്റെ ഭാഗങ്ങൾ വെൽഡ് ചെയ്യാൻ ഒരാൾ എത്തിയെന്നായിരുന്നു കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനു ലഭിച്ച വിവരം. തുടർന്നു എസ്.ഐ അജി ഏലിയാസിന്റെയും സിവിൽ പൊലീസ് ഓഫിസർ ജയകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.

ഇതോടെയാണ് തോക്ക് വെൽഡ് ചെയ്യാനെത്തിയ ആളെ കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹം വിവരം പള്ളിക്കത്തോടെ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജുവിനെ അറിയിച്ചു. ഇതോടെ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തി.

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു പേരുടെയും വീടുകൾ റെയിഡ് ചെയ്ത പൊലീസ് കണ്ടത് വൻ ആയുധശേഖരമായിരുന്നു. തോക്കിന്റെ വിവിധ ഭാഗങ്ങൾ, വെടിയുണ്ടകൾ, ചന്ദനത്തടിയും, വെടിമരുന്നും, തോക്കിന്റെ ബാരൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കുഴൽ, പിടി എന്നു വേണ്ട വലിയ ആയുധശേഖരമാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

തോക്കുകളും റിവോൾവറുകളും ഉണ്ടാക്കി 10,000 മുതൽ 25000 രൂപയ്ക്കു വരെയാണ് പ്രതികൾ വിറ്റിരുന്നതെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തടിയിലും, ഇരുമ്പിലും തീർത്ത റിവോൾവറിന് പതിനയ്യായിരം രൂപ മുതൽ അരലക്ഷം രൂപ വരെയാണ് വില ഈടാക്കിയിരിക്ുന്നത്.

ഇരുവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഇവർ തോക്ക്  ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരെ കണ്ടെത്തിയ  ശേഷം, തുടർ നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം സംശയിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗം പ്രതികളെ ചോദ്യം ചെയ്തു.