‘സഞ്ചാർ സാഥി’..!! നമ്മുടെ പേരിൽ മറ്റാരെങ്കിലും ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ? ഈ സംശയം ഇനി എളുപ്പത്തിൽ ദൂരീകരിക്കാം..! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ
എടുത്തിട്ടുണ്ടോ? ഈ സംശയം എളുപ്പത്തിൽ ദൂരീകരിക്കാം. കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ വഴി എളുപ്പം കണ്ടുപിടിക്കാൻ സാധിക്കും.
വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക്ഷൻസ്’ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ എന്നറിയാൻ സാധിക്കുമെന്ന് കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നമ്മുടെ പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ? കണ്ടുപിടിക്കാം, റദ്ദാക്കാം.
സ്വന്തംപേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്നറിയാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ എന്ന പുതിയ പോർട്ടൽ സഹായിക്കും. ഇത്തരം കണക്ഷൻ നീക്കം ചെയ്യാനും കഴിയും.
sancharsaathi.gov.in എന്ന വെബ്സൈറ്റിൽ ‘നോ യുവർ മൊബൈൽ കണക്ഷൻസ്’ ക്ലിക് ചെയ്യുക. മൊബൈൽ നമ്പറും ഒടിപിയും നൽകുന്നതോടെ അതേ കെവൈസി രേഖകൾ ഉപയോഗിച്ച് എടുത്ത മറ്റു കണക്ഷനുണ്ടെങ്കിൽ അവ കാണിക്കും. നമ്മൾ ഉപയോഗിക്കാത്ത നമ്പറുണ്ടെങ്കിൽ ‘നോട്ട് മൈ നമ്പർ’ എന്നു കൊടുത്താലുടൻ ടെലികോം കമ്പനികൾ ആ സിം കാർഡിനെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി തുടർനടപടി സ്വീകരിക്കും.