play-sharp-fill
അന്തിമവിധി എന്തായാലും നാടകക്കാരനായി പുനർജനിക്കണം: ഫെയ്‌സ്ബുക്കിൽ കുറിപ്പെഴുതിയ ശേഷം നാടകകൃത്ത് എ. ശാന്തകുമാർ അന്തരിച്ചു

അന്തിമവിധി എന്തായാലും നാടകക്കാരനായി പുനർജനിക്കണം: ഫെയ്‌സ്ബുക്കിൽ കുറിപ്പെഴുതിയ ശേഷം നാടകകൃത്ത് എ. ശാന്തകുമാർ അന്തരിച്ചു

തേർഡ് ഐ ബ്യൂറോ

കോഴിക്കോട്: അന്തിമവിധി എന്തായാലും നാടകക്കാരനായിതന്നെ പുനർജനിക്കണം ! എന്നു ഫെയ്‌സ്ബുക്കിൽ കുറിപ്പെഴുതിയിട്ട ശേഷം നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ (ശാന്തകുമാർ കോഴിക്കോട്) മരണത്തിന് കീഴടങ്ങി. ദീർഘനാളായി കാൻസർ രോഗബാധിതനായിരുന്നു.

രോഗം വീണ്ടു പിടിമുറിക്കിയതിനെക്കുറിച്ച് ഈ മാസം ആദ്യം ശാന്തകുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.അന്തിമവിധി എന്തായാലും നാടകക്കാരനായിതന്നെ പുനർജനിക്കണം !
മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച എന്നിവയാണ് പ്രധാന നാടകങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരം പെയ്യുന്നു 2010-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്.സ്വന്തം തിരക്കഥയിൽ ഭൂമിയിലെ മനോഹരമായ സ്വകാര്യം എന്ന സിനിമ അഭ്രപാളിയിൽ എത്തിച്ചു.