സംവിധായകൻ രഞ്ജിത്തിന് ആശ്വാസമായത് കള്ളപരാതിയെന്ന കോടതിയുടെ കണ്ടെത്തൽ: 2016-ൽ ആരംഭിച്ച ഹോട്ടലിൽ വച്ച് 2012-ൽ പീഡിപ്പിച്ചെന്ന കേസ് കർണാടക ഹൈക്കോടതി സ്റ്റേചെയ്തു: 12 വർഷം മുൻപ് നടന്ന കാര്യത്തിന് പരാതി നൽകാൻ വൈകിയതും കോടതി ചോദ്യം ചെയ്തു
ബംഗ്‌ളൂരു: സംവിധായകന്‍ രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്.
പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് കര്‍ണാടക ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്. രഞ്ജിത്തിനെതിരെ പരാതി നല്‍കിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലില്‍ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്ന് പറയുന്ന വര്‍ഷം 2012 ആണ്. എന്നാല്‍ എയര്‍പോര്‍ട്ടിന് അടുത്തുള്ള താജ് തുടങ്ങിയത് 2016-ല്‍ മാത്രമാണ്. അതിനാല്‍ ഈ താജ് ഹോട്ടലിന്റെ നാലാം നിലയില്‍ വെച്ച് നടന്നുവെന്ന് പറയുന്ന പരാതി വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരന്‍ 12 വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയത്. എന്ത് കൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്നതിനും വിശദീകരണമില്ല. പരാതിയില്‍ പറയുന്ന എല്ലാ കാര്യങ്ങളും വ്യാജമെന്ന് കരുതേണ്ടി വരുമെന്നും അതിനാല്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിക്കുന്നുവെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്വാഭാവിക ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസമാകുന്ന വിധിയായിരുന്നു കോടതിയുടേത്.കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ കേസ് തീര്‍പ്പാവുന്ന വരെ തുടര്‍നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. 2012ല്‍ ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്.
കോഴിക്കോട് കസബ പൊലീസാണ് ഇതില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. കേരള പൊലീസില്‍ നിന്ന് കത്ത് ലഭിച്ച കര്‍ണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.