play-sharp-fill
 സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും . ജനുവരി 24-ന് (ബുധൻ ) പണിമുടക്കും: ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും:

 സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും . ജനുവരി 24-ന് (ബുധൻ ) പണിമുടക്കും: ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും:

സ്വന്തം ലേഖകൻ

കോട്ടയം: തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 24-ന് (ബുധൻ ) പണി മുടക്കും.

കഴിഞ്ഞ 4 വർഷമായി തടഞ്ഞ് വച്ചിരിക്കുന്ന ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക ,3 വർഷത്തെ ക്ഷാമബത്ത കുടിശിക 18% അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ മേഖലയിലെ നാൽപതോളം സംഘടനകളാണ് സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടയം ജില്ലയിലെ 80 ശതമാനം സർക്കാർ ഓഫീസുകളും സ്കൂളുകളും അടഞ്ഞ് കിടക്കുമെന്ന് സമർ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആശുപത്രികളുടെ പ്രവർ ത്തനത്തെ പണിമുടക്ക് ബാധിക്കും.

സംസ്ഥാന ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങളാണ് കഴിഞ്ഞ ഏഴര വർഷമായി കവർന്നെടുക്കുകയോ തടഞ്ഞ് വയ്ക്കുകയോ ചെയ്തിട്ടുള്ളത്. 6 ഗഡു ക്ഷാമബത്ത കിടിശികയാണ്. ജനുവരി മാസം കുടിശിക 7 ഗഡുക്കളായി മാറി 21% ആയി അത് ഉയരും. കഴിഞ്ഞ 4 വർഷമായി ലീവ് സറണ്ടർ നൽകുന്നില്ല. 2019ലെ ശമ്പള പരിഷ്‌ക്കരണ കുടിശിക പി.എഫിൽ ലയിപ്പിക്കും എന്ന ഉത്തരവ് പോലും റദ്ദാക്കി. മെഡിസെപ്പിൻ്റെ പേരിൽ 6000 രൂപ വിഹിതമായി പിടിക്കുന്ന സർക്കാർ ഇതിലെ അപാതകൾ പരിഹരിക്കുന്നില്ല. നിലവിലുള്ള ആശുപത്രികൾ പോലും പദ്ധതിയിൽ നിന്ന് പിന്മാറുകയാണ്. 5 വർഷമായി ഭവന നിർമ്മാണ വായ്‌പ ഇല്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നില്ല. പദ്ധതി പിൻവലിക്കില്ല എന്ന് പറഞ്ഞ് 1750 കോടി രൂപ കടമെടുക്കുയാണ് സർക്കാർ ചെയ്തത്.

കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും നൽകുന്ന
ആനുകൂല്യങ്ങളും കേരളത്തിലെ എൻപി എസ് ജീവനക്കാർക്ക് നൽകുന്നില്ല. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ് നിലവിലുള്ളത്. നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ കുടുംബ ബഡ്‌ജറ്റ് താറുമാറായി. ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്താൻ നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിട്ടും സർക്കാർ ഈ വിഷയത്തിൽ ഒളിച്ചോടുകയാണ്. ജീവനക്കാരുമായി സംസാരിക്കുവാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിൽ പണിമുടക്ക് അല്ലാതെ അറ്റ് മാർഗങ്ങൾ ഇല്ല. ജനുവരി 24 ലെ പണിമുടക്ക് വിജയിപ്പിക്കുവാൻ മുഴുവൻ ജീവനക്കാരോടും
പൊതുജനങ്ങളോടും ഇവർ അഭ്യർത്ഥിച്ചു.

വാർത്ത സമ്മേളനത്തിൽ യു.റ്റി.ഇ.എഫ്‌. ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു, സെറ്റ്കോ ജില്ലാ ചെയർമാൻ നാസർ മുണ്ടക്കയം, സെറ്റോ ജില്ലാ കൺവീനർ ജോബിൻ ജോസഫ്, എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബോബിൻ പി.പി., എസ്.യു. ഇ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ്, എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്, സെക്രട്ടറി സോജോ തോമസ്, കെ.പി.എസ് റ്റി.എ. ജില്ലാ പ്രസിഡൻ്റ് രാജേഷ് ആർ, കെ.ജി.ഒ.യു. ജില്ലാ പ്രസിഡന്റ് ജയശങ്കർ പ്രസാദ്, കെ.എൽ.ജി എസ്.എ. സംസ്ഥാന വനിതാ ഫോറം ചെയർപേഴ്‌സൺ തങ്കം റ്റി.എ. എന്നിവർ പങ്കെടുത്തു