സമ്പത്തിന് കുരുക്കായി ഗവർണർക്ക് പരാതി: ലോക്ക് ഡൗണിനു മുൻപ് നാട്ടിലേയ്ക്കു മുങ്ങിയ സമ്പത്തിനെ പുറത്താക്കാൻ ഗവർണർ ഇടപെടുന്നു: സമ്പത്തിന്റെ കാര്യത്തിൽ തീരുമാനം ഉടനെടുക്കാൻ സർക്കാരിന് ഗവർണറുടെ നിർദേശം

സമ്പത്തിന് കുരുക്കായി ഗവർണർക്ക് പരാതി: ലോക്ക് ഡൗണിനു മുൻപ് നാട്ടിലേയ്ക്കു മുങ്ങിയ സമ്പത്തിനെ പുറത്താക്കാൻ ഗവർണർ ഇടപെടുന്നു: സമ്പത്തിന്റെ കാര്യത്തിൽ തീരുമാനം ഉടനെടുക്കാൻ സർക്കാരിന് ഗവർണറുടെ നിർദേശം

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനായി ഡൽഹിയിൽ സംസ്ഥാന സർക്കാർ നിയമിച്ച സ്‌പെഷ്യൽ ഓഫിസർ സമ്പത്തിന്റെ പണിതെറിക്കുമെന്ന സംശയം ബലപ്പെടുന്നു. കൊവിഡ് ലോക്ക് ഡൗണിനെപ്പറ്റി മുൻകൂട്ടി അറിഞ്ഞ ശേഷം നാട്ടിലേയ്ക്കു മുങ്ങിയ എ.സമ്പത്തിനെ കുടുക്കുന്ന പരാതികളാണ് ഇപ്പോൾ ഗവർണർക്ക് ലഭിച്ചിരിക്കുന്നത്.

കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ കടമ മറന്നു നാട്ടിലേക്ക് മടങ്ങിയ സമ്പത്തിന്റെ ശമ്പളം റദ്ദ് ചെയ്യണോ, തസ്തിക തന്നെ ഇല്ലാതാക്കണോ എന്ന കാര്യത്തിൽ യുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീംകോടതി അഭിഭാഷകനായ കോശി ജേക്കബ് സമർപ്പിച്ച പരാതി പരിഗണിച്ചാണ് ഗവർണറുടെ നടപടി. ലോക്ക് ഡൗൺ കാലത്ത് സമ്പത്ത് ഡൽഹിയിൽ ഇല്ലാത്തതിനാൽ ഒരു സഹായവും നോർത്തിന്ത്യൻ മലയാളികൾക്ക് നൽകാൻ സാധിച്ചില്ല.
മാർച്ച് ഇരുപത്തിരണ്ടിന് ശേഷം അദ്ദേഹം ഡൽഹിയിൽ ഇല്ല. അതിനാൽ ഈ കാലയളവിൽ അദ്ദേഹത്തിനുള്ള ശമ്പളം റദ്ദ് ചെയ്യണമെന്നും, തസ്തിക ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോൾ ഇദ്ദേഹം ഗവർണർക്ക് കത്തും പരാതിയും നൽകിയിരിക്കുന്നത്. ഈ പരാതി സ്വീകരിച്ച ശേഷമാണ് യുക്തമായ നടപടികൾക്ക് ഗവർണർ സർക്കാരിനു നിർദ്ദേശം നൽകിയത്.

കൊറോണ കാലത്ത് ഗുരുതരമായ പിഴവാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. കേരള സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ ഡൽഹിയിൽ തുടരേണ്ടിയിരുന്ന എ.സമ്പത്ത് മാർച്ച് 22നുള്ള അവസാന ഫ്ളൈറ്റിൽ കേരളത്തിലെത്തി. അദ്ദേഹം ഈ നിർണ്ണായക ഘട്ടത്തിൽ ഡൽഹി കേരള ഹൗസിൽ തന്നെ തുടരേണ്ടിയിരുന്നു. ഗുരുതരമായ വീഴ്ചയാണ് സമ്പത്തിന്റെ ഭാഗത്ത് നിന്നും വന്നത്. കാബിനെറ്റ് റാങ്കുള്ള കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായാണ് സമ്പത്ത്.

ഉത്തരേന്ത്യയിലും ഡൽഹിയിലുമുള്ള മലയാളികൾക്ക് ഒരു സഹായവും കേരള ഹൗസിന്റെ ഭാഗത്ത് നിന്നും വന്നില്ല. സമ്പത്തിന്റെ അഭാവമാണ് അതിനു കാരണം. തലസ്ഥാനത്തും ഉത്തരേന്ത്യയിലും കുടുങ്ങിയ മലയാളികൾക്ക് ഒരു സഹായവും നൽകാൻ ഡൽഹിയിൽ ഇല്ലാത്തതിനാൽ സമ്പത്തിനു സാധിച്ചില്ല. ഇതര സംസ്ഥാനങ്ങൾ പ്രത്യേക ബസ്, ട്രെയിൻ സൗകര്യങ്ങൾ ആ ദേശത്തുള്ളവർക്ക് ഏർപ്പെടുത്തിയപ്പോൾ ഈ കാര്യങ്ങളിൽ കേരളത്തിനു വീഴ്ച വന്നു. അതിനു പ്രധാന കാരണം സമ്പത്ത് തലസ്ഥാനത്ത് ഇല്ലാതിരുന്നത് കാരണമാണ്.

അതിനാൽ ഈ മാസങ്ങളിൽ അദ്ദേഹത്തിനുള്ള ശമ്പളം റദ്ദാക്കാൻ നടപടി എടുക്കണം അതേസമയം ഈ തസ്തിക തന്നെ ഇല്ലാതാക്കുകയും വേണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

മാർച്ച് 22 മുതൽ മാർച്ച് 31 വരെ ഡൽഹി ലോക്ക് ഡൗൺ ആണെന്ന് ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 23 മുതൽ ലോക്ക് ഡൗൺ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപനം നടത്തി. എന്നാൽ 22 നുള്ള അവസാന ഫ്ളൈറ്റിൽ സമ്പത്ത് കേരളത്തിലേക്ക് മടങ്ങി. കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കിയാണ് സമ്പത്ത് നേരത്തെ മടങ്ങിയത്-പരാതി നൽകിയ കോശി ജേക്കബ് പറയുന്നു.

ഡൽഹി മലയാളികളിൽ 90 ശതമാനവും സാമ്പത്തിക പ്രതിസന്ധിയിലും പട്ടിണിയിലുമാണ്. മലയാളികൾക്ക് പലപ്പോഴും ഭക്ഷണം പോലും ലഭിക്കുന്നില്ല. സമ്പത്ത് ഉണ്ടായിരുന്നെങ്കിൽ റേഷൻ കാർഡ് പോലും ഇല്ലാതെ പട്ടിണിയിലായ മലയാളികൾക്ക് കിറ്റ് വാങ്ങി നൽകാൻ സമ്പത്തിനു കഴിയുമായിരുന്നു. കേരളം നൽകിയ ഔദ്യോഗിക പദവികൾ പദവികൾ ഇതിനു സമ്പത്തിനെ പ്രാപ്തനാക്കുന്നുണ്ട്. എത്രയോ മലയാളി വിദ്യാർത്ഥികൾ ഡൽഹിയിൽ ഇപ്പോഴും തുടരുന്നുണ്ട്.

ലോക്ക് ഡൗൺ കാലത്ത് ഇവരുടെ കാര്യത്തിൽ വലിയ പ്രതിസന്ധിയാണ് വന്നത്. ആരെയും നാട്ടിൽ തിരികെ എത്തിക്കാനും കഴിഞ്ഞില്ല- സമ്പത്ത് ആണെങ്കിൽ ആദ്യം തന്നെ രക്ഷപ്പെട്ടും പോയി. സമ്പത്തിനു ഈ പദവിയിൽ തുടരാൻ തന്നെ അർഹതയില്ലാത്ത അവസ്ഥയാണ്- കോശി ജേക്കബ് പറയുന്നു.

എന്തായാലും ലോക്ക് ഡൗൺ കാലത്ത് സാധാരണക്കാരായ ജനങ്ങൾക്കു സേവനം എത്തിച്ചു നൽകാൻ കഴിയാത്ത സമ്പത്തിനെതിരെ വിമർശനവും പൊങ്കാലയും ശക്തമായിരിക്കുകയാണ്.