സിപിഎം ജനങ്ങളില്‍ നിന്നും അകന്നുവെന്ന് സമസ്തയുടെ മുഖപത്രം സുപ്രഭാതം : പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായി.
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ചും ലീഗിനെ പുകഴ്ത്തിയും ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്.
പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്‌ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് തിരിച്ചടിയായി.
സിപിഎം ജനങ്ങളില്‍ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. സര്‍ക്കാരും സിപിഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റേയും വക്താക്കളായി സിപിഐഎം നേതാക്കള്‍ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉള്‍പ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. പൊലീസ് രാജില്‍ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു.
തുടരണം നല്‍കിയ അധികാര ധാര്‍ഷ്ട്യം പ്രാദേശിക നേതാക്കളെ സാധാരണക്കാരില്‍ നിന്ന് അകറ്റി. ഓരോ ജനവിധിയും ഉയരത്തിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന്റെ മാത്രം സവിശേഷത എന്നും സുപ്രഭാതം മുപ്രസംഗം പറയുന്നു.
സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുഖപ്രസംഗം വന്നിരിക്കുന്നത്.