സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരുണ്ടാകും; വിവാദ പരാമര്‍ശവുമായി നേതാവ്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശം വിവാദത്തില്‍.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരുണ്ടാകുമെന്ന പരാമര്‍ശമാണ് വിവാദത്തിലായത്.
മലപ്പുറം ടൗണ്‍ഹാളിന് മുന്നില്‍ നടന്ന മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന ചടങ്ങില്‍വച്ചായിരുന്നു വിവാദ പരാമര്‍ശം.
മുൻപ് പഞ്ചായത്ത് മെമ്പറെ വിളിച്ചാല്‍ അവര്‍ക്ക് സമസ്തയുടെ ഓഫീസില്‍ കയറാൻ സമയമില്ലായിരുന്നു. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്തയുടെ ഓഫീസില്‍ വരാൻ സമയം തരണേയെന്ന് പറയുന്ന രീതിയിലേക്ക് പ്രസ്ഥാനം വളര്‍ന്നെന്നും നേതാവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമസ്ത മുശാവറ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അത് എല്ലാവരും അംഗീകരിക്കണമെന്നും അല്ലാത്തവരെ സമസ്തയ്ക്കും എസ് കെ എസ് എസ് എഫിനും വേണ്ടെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സമുദായത്തിന്റെ പൊതു താത്പര്യങ്ങള്‍ക്ക് വേണ്ടി മുസ്ലീം ഐക്യമുണ്ടാകണമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.