video
play-sharp-fill
പെൺവിലക്കിനെ ന്യായീ‌കരിച്ച് സമസ്തയുടെ വിചിത്രവാദം; പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍

പെൺവിലക്കിനെ ന്യായീ‌കരിച്ച് സമസ്തയുടെ വിചിത്രവാദം; പെണ്‍കുട്ടിയെ അപമാനിച്ചിട്ടില്ലെന്ന് നേതാക്കള്‍

സ്വന്തം ലേഖകൻ

പുരസ്‌കാരം സ്വീകരിക്കാനെത്തിയ പത്താംക്ലാസുകാരിയെ വിലക്കിയ സംഭവത്തിൽ വിചിത്രവാദവുമായി സമസ്ത നേതാക്കളുടെ വിശദീകരണം. പെണ്‍കുട്ടിക്ക് ലജ്ജയുണ്ടാകുമെന്ന് കരുതിയാണ് ചടങ്ങില്‍ നിന്ന് മാറ്റിയത്. മുതിര്‍ന്ന പെണ്‍കുട്ടികളെ വേദിയില്‍ ആദരിക്കുന്ന നിലപാട് സമസ്തക്കില്ല. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതിയുമില്ല. പകരം രക്ഷിതാക്കളെ വേദിയിലേക്ക് വിളിച്ചാണ് ആദരിക്കുക. പൊതുവേദിയില്‍ വരുന്നതിന് സമസ്തക്ക് ചില മാനദണ്ഡങ്ങളുണ്ട്. അതിന്റെ അതിര്‍വരമ്പിനകത്ത് നിന്നേ പ്രവര്‍ത്തിക്കാന്‍ പറ്റുവെന്നും സമ്സ്ത നേതാക്കൾ.

ബാലാവകാശ കമീഷന്‍ കേസ് സ്വാഭാവികമാണെന്നും ഇതേ ചൊല്ലിയുള്ള വിവാദങ്ങളില്‍ കഴമ്പില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇ കെ വിഭാഗം) പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറം പെരിന്തല്‍മണ്ണയില്‍ പനങ്കാക്കരക്കടുത്ത് മദ്രസാവാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു വിമര്‍ശനമുയര്‍ത്തിയ സംഭവം. അനുമോദനം സ്വീകരിക്കാന്‍ പെണ്‍കുട്ടി വേദിയിലെത്തിയപ്പോള്‍ അബ്ദുള്ള മുസ്ല്യാര്‍ സംഘാടകരെ ശകാരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യം വന്നതോടെ സ്ത്രീവിരുദ്ധ നിലപാട് വലിയതോതില്‍ ചര്‍ച്ചയാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group