ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ വെളിച്ചത്തു വരുമ്പോൾ’സാമന്ത റൂത്ത് പ്രഭു
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെ വിമൻ ഇൻ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു.തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
സിനിമാ വ്യവസായത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴില്‍ അന്തരീക്ഷത്തിനായി പോരാടുന്നതില്‍ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു. ‘വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്ബോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു’ – സാമന്ത പറഞ്ഞു.
‘സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്, എന്നിട്ടും പലരും അതിനായി പോരാടേണ്ടതുണ്ട്. എന്നാല്‍ അവരുടെ പരിശ്രമം പാഴായില്ല. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ സുഹൃത്തുക്കള്‍ക്കും സഹോദരിമാർക്കും അഭിനന്ദനങ്ങള്‍’ എന്നും സാമന്ത പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group