ലോറൻസ് സംഘത്തിന് ഇനി സല്‍മാനെ തൊടാൻ കിട്ടില്ല; സുരക്ഷ വർദ്ധിപ്പിച്ചു; രണ്ട് കോടിയുടെ സുരക്ഷാ സംവിധാനം ദുബായില്‍ നിന്ന് എത്തുന്നു
മുംബയ്: ലോറൻസ് ബിഷ്‌ണോയി സംഘം വീണ്ടും വധ ഭീഷണി മുഴക്കിയതോടെ ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
സുരക്ഷയ്ക്കായി രണ്ടു കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ മാർക്കറ്റില്‍ ലഭ്യമല്ലാത്ത വാഹനം ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്തതായാണ് വിവരം.
കാർ ഇന്ത്യയിലെത്തിക്കാൻ വലിയൊരു തുകയാകും. നിരവധി സവിശേഷതകള്‍ ഉള്ള കാറാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെപ്പോലും തടയാൻ ശേഷിയുള്ള ഗ്ലാസ് ഷീല്‍ഡുകളാണ് വാഹനത്തിന്റെ ഒരു പ്രത്യേകതയാണ്. സ്‌ഫോടകവസ്തുക്കള്‍ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, അകത്തുള്ളത് ആരെന്നു തിരിച്ചറിയാൻ സാധിക്കാത്ത കളർ തുടങ്ങി നിരവധി സവിശേഷതകളുള്ള വാഹനമാണെന്നാണ് റിപ്പോർട്ട്.
Third Eye News Live
0