അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത് രണ്ടു ദിവസം മുൻപേ; പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞ് വീണ് മരിച്ചു
സലാല: ഒമാനിലെ സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു.
തിരുവനന്തപുരം ശാന്തിനഗർ സ്വദേശി തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് മരിച്ചത്. തുംറൈത്തിലെ താമസ സ്ഥലത്ത് വച്ചാണ് കുഴഞ്ഞ് വീണത്.
അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി പ്രമുഖ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ് .’ടിസ’യുടെ സംഘാടകരില്‍ പ്രമുഖനാണ്. തുംറൈത്തിലെ കമ്മ്യുണിറ്റി സേവന പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു.
Third Eye News Live
0