play-sharp-fill
തെളിയിച്ചത് എണ്ണിയാൽ ഒടുങ്ങാത്ത ക്രിമിനൽ കേസുകൾ; ഏറ്റെടുത്ത കേസുകളിലെല്ലാം വിജയം; പ്രതികളെ കുടുക്കിയത്  പള്ളീലച്ചനായി വേഷം മാറി വരെ; നീണ്ട 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിനോട് വിട പറഞ്ഞ്  ഇടുക്കി ജില്ലാ പൊലീസിലെ സൂപ്പർമാൻ എസ് ഐ സജിമോൻ ജോസഫ്

തെളിയിച്ചത് എണ്ണിയാൽ ഒടുങ്ങാത്ത ക്രിമിനൽ കേസുകൾ; ഏറ്റെടുത്ത കേസുകളിലെല്ലാം വിജയം; പ്രതികളെ കുടുക്കിയത് പള്ളീലച്ചനായി വേഷം മാറി വരെ; നീണ്ട 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിനോട് വിട പറഞ്ഞ് ഇടുക്കി ജില്ലാ പൊലീസിലെ സൂപ്പർമാൻ എസ് ഐ സജിമോൻ ജോസഫ്

കോട്ടയം: നീണ്ട 31 വർഷത്തെ തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിടയിറങ്ങി എസ് ഐ സജിമോൻ ജോസഫ്.

ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വി ആർ എസ് എടുത്ത് സ്വയം സർവീസിൽ നിന്ന് വിരമിക്കുകയായിരുന്നു സജിമോൻ

സ്വന്തം ശരീരത്തേയേം കുടുംബത്തെയും മറന്ന് ഡിപ്പാർട്ട്മെന്റിന്റെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം ആത്മാർത്ഥതയോടെ ജോലി ചെയ്ത അദ്ദേഹത്തെ സഹപ്രവർത്തകർ എന്നും ഒരത്ഭുതതോടെയാണ് നോക്കി കണ്ടിരുന്നത്. ഇടുക്കി ജില്ലയിൽ അല്ലെങ്കിൽ കേരളത്തിൽ ഏതെങ്കിലും ഒരു ക്രൈം കേസ് റിപ്പോർട്ട്‌ ചെയ്താൽ തൊട്ട് പിറകെ എസ് ഐ സജിമോന് കോൾ വന്നിരിക്കും. ഒടുവിൽ ആ പ്രതിയെ കണ്ടെത്തി നിയമത്തിനു മുൻപിൽ കൊണ്ടിവരുന്നതുവരെ സജിക്ക് വിശ്രമമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1993 ഫെബ്രുവരി ഒന്നിന് കോൺസ്റ്റബിൾ ആയിട്ടായിരുന്നു ഇടുക്കി അണക്കര സ്വദേശിയായ സജിമോൻ ജോസഫിൻ്റെ (54) ഔദ്യോഗിക ജീവിതം തുടക്കം കുറിച്ചത്. അവിടുന്ന് തുടങ്ങി 31 വർഷവും നാല് മാസവും നീണ്ട സർവ്വീസ് അവസാനിപ്പിച്ചത് കമ്പംമേട്ട് പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിട്ടാണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സപ്പോർട്ട് ടീമിലെ അംഗമായിരുന്നു സജി. മോഷണ കേസുകളായിരുന്നു കൂടുതലായും കൈകാര്യം ചെയ്തിരുന്നത്.
ഭാര്യ അജിയും മക്കളായ അലീന, അഖിൽ എന്നിവരും അടങ്ങുന്നതാണ് സജിയുടെ കുടുംബം.

കേരളത്തിലെ പ്രമാദമായ പല കേസുകൾക്കും തുമ്പുണ്ടാക്കുകയും നിരവധി പ്രമാദമായ കേസുകൾ തെളിയിക്കുകയും പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത ഇദ്ദേഹം 2014ൽ മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ നേടുകയും നിരവധി തവണ ബാഡ്ജ് ഓഫ് ഓണർ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴും ഇടുക്കിയുടെ സമീപ ജില്ലകളിൽ നിന്നും പോലീസുദ്യോഗസ്ഥർഅന്വേഷണത്തിനും മറ്റുമായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എസ് ഐ സജി മോനെ ആണ്.

2011 ൽ ശാസ്താംമല മേപ്പാറയിൽ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി മരപ്പൊത്തിൽ ഒളിപ്പിച്ച കേസ് വളരെ തന്ത്രപൂർവമാണ് സജിമോൻ അടങ്ങിയ സംഘം തെളിയിച്ചത്. ഒരു കൊച്ചു കുട്ടിയിൽ നിന്ന് വളരെ തന്ത്രപൂർവ്വമായാണ് അദ്ദേഹം പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയത്. ഒപ്പം പ്രതിക്കെതിരെ തെളിവുകൾ ശേഖരിച്ച് പഴുതടച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിഞ്ഞു.

വണ്ടൻമേട്ടിൽ പതിനാറുകാരിയെ സഹോദരിയുടെ ഭർത്താവ് കടത്തികൊണ്ട് പോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പുരോഹിതൻ്റെ വേഷമണിഞ്ഞായിരുന്നു സജിമോൻ പ്രതിയെ പിടികൂടിയത്.

2010 ൽ വണ്ടിപ്പെരിയാറിൽ നടന്ന മോഷണ പരമ്പര കേസിൽ സജിമോനും സംഘവുമായിരുന്നു പ്രതിയെ പിടികൂടിയത്. മൊബൈൽ കടയിൽ നിന്നും മോഷണം പോയ ഫോണിലെ സിഗ്നൽ പിന്തുടർന്നാണ് ഇവർ പ്രതികൾ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ പട്ടുമലയിലെ എസ്റ്റേറ്റ് വീട്ടിലെത്തി കേന്ദ്ര ഉദ്യോഗസ്ഥർ ചമഞ്ഞ് വളരെ തന്ത്രപൂർവമാണ് പ്രതികളെ നാട്ടിലെത്തിച്ച് പിടികൂടിയത്.

ഇരട്ടക്കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി 30 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയും ഇത്തരത്തിൽ തന്ത്രപൂർവ്വമായാണ് ഇവർ പിടികൂടിയത്.

2017ൽ നോട്ട് നിരോധനത്തിന് ശേഷം ഇടുക്കിയിൽ പിടികൂടിയ ഏറ്റവും വലിയ കള്ളനോട്ട് കേസിൽ തുമ്പുണ്ടാക്കിയതും സജിമോനും സംഘവുമായിരുന്നു. 2017ൽ നടന്ന ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയിലും സമൂഹത്തിൽ ഉന്നതർ പ്രതി പട്ടികയിൽ വന്നിട്ടും പ്രതികളെ പതറാതെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതിലും സജിമോൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ നിശ്ചയദാർഢ്യം എടുത്ത് പറയേണ്ടതാണ്.