കനത്ത മഞ്ഞുവീഴ്ച: സൈനികന്റെ കല്ല്യാണം മുടങ്ങി

കനത്ത മഞ്ഞുവീഴ്ച: സൈനികന്റെ കല്ല്യാണം മുടങ്ങി

 

സ്വന്തം ലേഖകൻ

മാണ്ഡി: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കശ്മീരിൽ നിന്നും പുറത്ത് കടക്കാനാവാതെ ഹിമാചൽ പ്രദേശിലെ സൈനികന്റെ വിവാഹം മുടങ്ങി. മാണ്ഡി ജില്ലയിലെ ഖെയ്ര് ജില്ലയിൽ നിന്നുള്ള സൈനികൻ സുനിൽ കുമാറിന്റെ വിവാഹമാണ് മുടങ്ങിയത്.

കശ്മീരിലെ കനത്തമഞ്ഞുവീഴ്ച മൂലം ഗതാഗത സംവിധാനം തകരാറിലായതോടെ സുനിൽ കുമാറിന് സ്വന്തം വിവാഹത്തിനായി നാട്ടിലേക്കെത്താൻ സാധിച്ചില്ല. ഇതോടെ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. ജനുവരി 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ‘മോശം കാലാവസ്ഥയെ തുടർന്ന് തന്റെ സഹോദരന് വിവാഹദിവസം വീട്ടിലെത്താൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുൻപ് ചടങ്ങുകൾ ആരംഭിച്ചിരുന്നെങ്കിലും സുനിൽ കുമാറിന് എത്താൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ചടങ്ങുകളെല്ലാം മാറ്റിവയ്ക്കുകയായിരുന്നു’ വെന്ന് സുനിൽകുമാറിന്റെ സഹോദരൻ പറഞ്ഞു. സുനിൽ കുമാറിന് എത്താൻ സാധിക്കുന്ന മറ്റൊരു ദിവസം വിവാഹം നടത്തുമെന്നും സഹോദരൻ വ്യക്തമാക്ക