സഹോദരങ്ങളുടെ ചേർത്തുപിടിക്കലിൽ മധുരമായ ഗാനാലാപനം…! വൈറലായി ജന്മനാ ഭിന്നശേഷിക്കാരിയായ കൊച്ചു മിടുക്കിയുടെ പാട്ട്; താരമായി മുണ്ടക്കയം സ്വദേശിനി സൈനമോൾ
മുണ്ടക്കയം: ജന്മനാ ഭിന്നശേഷിക്കാരിയായ ഈ കൊച്ചു മിടുക്കിയുടെ പാട്ട് ഏറ്റെടുത്ത് പൊതുസമൂഹം.
മുണ്ടക്കയം പഞ്ചായത്ത് പതിനേഴാം വാർഡിൽ ചെറുമല പാറയിൽ ഷാജി ഗീതമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സൈനമോൾ (14).
ജന്മനാ ഭിന്നശേഷിക്കാരിയായ ഈ കൊച്ചു മിടുക്കിയുടെ പാട്ട് ഇന്ന് പൊതുസമൂഹം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞദിവസം ചെറുമല ദേവീക്ഷേത്രത്തിൽ നടന്ന ഉത്സവത്തോട് അനുബന്ധിച്ച് അനുജത്തിയെ എടുത്തുകൊണ്ടുവന്ന കസേരയിൽ ഇരുത്തി പാട്ട് പാടിക്കുന്ന സഹോദരങ്ങളുടെ ദൃശ്യങ്ങൾ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഈ കൊച്ചു കലാകാരി നാട്ടിൽ താരമായി മാറുന്നത്.’
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെറിബൽ പൾസി എന്ന രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന സൈനമോൾക്ക് പരസഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയില്ല. കുഞ്ഞനുജത്തിയുടെ എല്ലാ കാര്യങ്ങളും സഹോദരങ്ങളായ സായി കൃഷ്ണയും സായി കിരനുമാണ് നോക്കുന്നത്.
സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചു മിടുക്കി അമ്മ പാടി തരുന്നതും മൊബൈലിൽ കേൾക്കുന്നതുമായ പാട്ടുകൾ വളരെ വേഗത്തിൽ ഹൃദ്യസ്ഥമാക്കും. ഭിന്നശേഷി കലോത്സവത്തിൽ അടക്കം പങ്കെടുത്ത് നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
ഫ്ലവേഴ്സ് കോമഡി ഉത്സവ പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച എങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇതിന് സാധിച്ചില്ല. പിതാവ് ഷാജിയും അമ്മ ഗീതമ്മയും ഹൃദ്രോഹികളാണ്. ഷാജിയുടെ സഹോദരൻ തങ്കപ്പൻ ഭാര്യ രാധാമണി എന്നിവർക്ക് ഒപ്പമാണ് ഷാജിയും കുടുംബവും കഴിയുന്നത്.
ഇവർക്കൊപ്പം സൈന മോളുടെ ചികിത്സയ്ക്കു കൂടിയായി ഒരു മാസം 15,000 ത്തോളം രൂപ ഈ കുടുംബത്തിന് കണ്ടെത്തേണ്ടതുണ്ട്.