നടൻ സെയ്ഫ് അലി ഖാന്റെ കുടുംബത്തിന് 15000 കോടിയുടെ സ്വത്തുവകകൾ നഷ്ടപ്പെട്ടേക്കും ; ശത്രുസ്വത്തെന്ന് മധ്യപ്രദേശ്
ഭോപ്പാൽ: നടൻ സെയ്ഫ് അലി ഖാന്റെ കുടുംബത്തിന് 15000 കോടിയുടെ സ്വത്തുവകകൾ നഷ്ടപ്പെട്ടേക്കും. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ പട്ടൗഡി കുടുംബത്തിന്റെ അധീനതയിലുള്ള സ്വത്തുക്കളാണ് നഷ്ടപ്പെടാൻ പോകുന്നത്. പ്രസ്തുത വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുമെന്നാണ് സൂചന.
ഭോപ്പാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. സെയ്ഫിന്റെ മാതാവിന്റെ മൂത്ത സഹോദരിയാണ് ആബിദ. ആബിദ പാകിസ്ഥാൻ പൗരത്വം നേടിയെങ്കിലും സെയ്ഫിന്റെ മാതാവ് വഴി പട്ടൗഡി കുടുംബത്തിലേക്ക് ഈ സ്വത്തുക്കൾ എത്തി. എന്നാൽ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്വഴക്കമുണ്ട്.
ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group