play-sharp-fill
പുരാണങ്ങളില്‍ മാത്രമല്ല ‘ടെറസ്സിലെ പ്ലാസ്റ്റിക്ക് ചട്ടിയിലും’ വിരിയും; കാഴ്‌ചയുടെ വിരുന്നൊരുക്കി കോട്ടയം പെരുവന്താനത്ത് പൂവിട്ട് സഹസ്രദള പത്മം

പുരാണങ്ങളില്‍ മാത്രമല്ല ‘ടെറസ്സിലെ പ്ലാസ്റ്റിക്ക് ചട്ടിയിലും’ വിരിയും; കാഴ്‌ചയുടെ വിരുന്നൊരുക്കി കോട്ടയം പെരുവന്താനത്ത് പൂവിട്ട് സഹസ്രദള പത്മം

കോട്ടയം: ഉഴവൂര്‍ പെരുന്താനം കുന്നത്ത് വയലില്‍ സഞ്ജയ് കുമാറിന്‍റെ വീടിന്‍റെ ടെറസില്‍ വിരിഞ്ഞ സഹസ്രദളപത്മം കൗതുക കാഴ്‌ചയാണ്. ആയിരം ഇതളുള്ള താമര വിരിഞ്ഞത് സഞ്ജയ് കുമാറും ഭാര്യ ആശാ ദേവിയും ഒരുക്കിയ വലിയ പ്ലാസ്‌റ്റിക്ക് പാത്രത്തിലാണ്.

രണ്ടുവര്‍ഷം മുൻപ് ആലപ്പുഴയിലെ ഒരു നേഴ്‌സറിയില്‍ നിന്നാണ് ഇവര്‍ വിത്ത് വാങ്ങുന്നത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേപ്പിക്കുന്ന ഈ താമര കേരളത്തിലെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു എന്ന് സഞ്ജയ് കുമാര്‍ പറയുന്നു. സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധി പേര്‍ ഫോണ്‍ മുഖേന വിളിക്കുകയും നേരിട്ടെത്തി താമര കണ്ട് ആസ്വദിച്ച്‌ പോകുകയും ചെയ്യുന്നുണ്ട്.

നേരിട്ടെത്തി പുഷ്‌പം കാണാന്‍ കഴിയാത്തവര്‍ക്ക് മൊബൈല്‍ഫോണ്‍ വഴി ചിത്രങ്ങള്‍ കൈമാറുന്ന തിരക്കിലാണ് സഞ്ജയും കുടുംബവും. മാത്രമല്ല കുന്നത്ത് വയലില്‍ വീട്ടിലെ ടെറസിലെ ജലസസ്യ വൈവിധ്യത്തിനിടയില്‍ അഴകായി മാറുകയാണ് ഈ സഹസ്രദള പത്മം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group