play-sharp-fill
സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടപ്പിലാക്കുന്ന അക്ഷരം മ്യൂസിയം ഒന്നാം ഘട്ടം പൂ ർത്തിയാവുന്നു: കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മ്മിക്കുന്നത് : നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ തുറമുഖ സഹകരണ വകുപ്പുമന്ത്രി വി.എൻ . വാസവൻ ഇന്നു സ്ഥലം സന്ദർശിച്ചു.

സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടപ്പിലാക്കുന്ന അക്ഷരം മ്യൂസിയം ഒന്നാം ഘട്ടം പൂ ർത്തിയാവുന്നു: കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മ്മിക്കുന്നത് : നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ തുറമുഖ സഹകരണ വകുപ്പുമന്ത്രി വി.എൻ . വാസവൻ ഇന്നു സ്ഥലം സന്ദർശിച്ചു.

 

കോട്ടയം: കേരളസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ, സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നടപ്പിലാക്കുന്ന ബൃഹദ്പദ്ധതിയാണ് അക്ഷരം മ്യൂസിയം. സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മ്മിക്കുന്നത്.

നാല് ഘട്ടങ്ങളായാണ് അക്ഷരം മ്യൂസിയം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാഷയുടെ ഉല്‍പത്തി മുതല്‍ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാണ് ആദ്യഘട്ടത്തില്‍. ആദ്യഘട്ട മ്യൂസിയം നിര്‍മ്മാണത്തിനായി കേരളസര്‍ക്കാര്‍ 15 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 2022 ഫെബ്രുവരി 25-ന് സഹകരണവകുപ്പ് മന്ത്രി . വി.എന്‍. വാസവന്‍ അക്ഷരം മ്യൂസിയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു.


 

ഇന്ത്യന്‍ഭാഷകളെയും ഏഷ്യന്‍ ഭാഷകളെയും മറ്റ് പ്രധാന ലോകഭാഷകളെയും വിശദമായി അടയാളപ്പെടുത്തുന്നതാണ് മ്യൂസിയത്തിന്റെ രണ്ടാംഘട്ടം. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാളകവിത, ഗദ്യസാഹിത്യം, വൈജ്ഞാനികസാഹിത്യം, വിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളാണ് അവതരിപ്പിക്കുക.
അക്ഷരത്തിനും സാഹിത്യത്തിനും സംസ്കാരത്തിനും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന അക്ഷരം മ്യൂസിയംപോലെ മറ്റൊരു സ്ഥാപനം ഇന്ത്യയിലുണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇരുപത്തിയയ്യായിരം ചതുരശ്രഅടിയിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. ഒന്നാംഘട്ടത്തില്‍ പതിമൂവായിരം ചതുരശ്രഅടിയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. മ്യൂസിയത്തിനൊപ്പം ആധുനിക സജ്ജീകരണങ്ങളോടുകൂടിയ തീയേറ്റര്‍ സംവിധാനവും ആര്‍ക്കൈവിംഗ്, കണ്‍സര്‍വേഷന്‍ റൂമുകളും നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ എപ്പിഗ്രഫി, മ്യൂസിയോളജി എന്നിവയുമായി ബന്ധപ്പെട്ട പഠനപരിശീലനപരിപാടികളും അക്ഷരം മ്യൂസിയം ലക്ഷ്യമിടുന്നു. അടുത്ത ഘട്ടങ്ങളിലായി ആധുനിക ലൈബ്രറി സംവിധാനം, ആംഫിതീയേറ്റര്‍ എന്നിവയും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

കേരളസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നിര്‍മ്മിക്കുന്ന അക്ഷരം ഭാഷാ-സാഹിത്യ-സാംസ്കാരികമ്യൂസിയം ഭാഷാമ്യൂസിയങ്ങള്‍ക്കുള്ള ഇന്ത്യന്‍ മാതൃകയായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല.
മനുഷ്യന് എന്നുമുതലാണ് ഭാഷ സംസാരിക്കാനുള്ള ശേഷി കൈവന്നത് അല്ലെങ്കില്‍ എന്നു മുതല്‍ക്കാണ് മനുഷ്യഭാഷ രൂപപ്പെട്ടത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്തിയാണ് അക്ഷരം മ്യൂസിയത്തിന്റെ ആദ്യഭാഗം ആരംഭിക്കുന്നത്. വളരെ സങ്കീര്‍ണ്ണമായതും കൗതുകമേറിയതുമായ ഒരു ചോദ്യമാണ് ഭാഷയുടെ പരിണാമവുമായി ബന്ധപ്പെട്ടുള്ളത്. ഭാഷാശാസ്ത്രജ്ഞര്‍, ന്യൂറോസയന്റിസ്റ്റുകള്‍, ചരിത്ര-പുരാവസ്തുഗവേഷകര്‍, മനഃശാസ്ത്രവിദഗ്ദ്ധര്‍, തത്ത്വചിന്തകര്‍ മുതല്‍ ജനിതകശാസ്ത്രവിദഗ്ദ്ധര്‍ വരെയുള്ളവര്‍ ഉള്‍പ്പെടുന്ന സംവാദവിഷയമാണ് ഇത്.

അതാത് മേഖലയില്‍നിന്നുള്ള വിദഗ്ദ്ധര്‍ അതാത് മേഖലയില്‍നിന്നുള്ള നിഗമനങ്ങള്‍ ഭാഷാപരിണാമവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. മനുഷ്യപൂര്‍വ്വീകരായ, നിവര്‍ന്നുനില്ക്കുന്ന ആസ്ട്രലോപിത്തേക്കസ് മുതല്‍ ഹോമോ ഹാബിലീസ്, ഹോമോ ഇറക്ടസ്, ഹോമോ നിയാണ്ടര്‍ത്താല്‍സ് തുടങ്ങി ഹോമോസാപിയന്‍സ് വരെയുള്ള വിവിധ പരിണാമഘട്ടങ്ങളിലായാണ് ഭാഷാപരിണാമം സാദ്ധ്യമാകുന്നത്.

തലച്ചോറിന്റെ വളര്‍ച്ചയും മനുഷ്യശാരീരികമാറ്റങ്ങളും സംഭവിക്കുന്നത് പ്രകൃതിയുമായുള്ള നിരന്തര ഇടപെടലുകളുടെ ഭാഗമായാണ്. മിറര്‍ ന്യൂറോണുകളുടെ പ്രവര്‍ത്തനവും ഭാഷാജീനായ Foxp2 (ഫോര്‍ ഹെഡ് ബോക്സ് പ്രോട്ടീന്‍ 2)വില്‍ സംഭവിക്കുന്ന മ്യുട്ടേഷനുമാണ് ഭാഷയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് തുടങ്ങിയ വിശദാംശങ്ങള്‍ മ്യൂസിയത്തില്‍ 3 D പ്രൊജക്ഷന്‍ ആയി അവതരിപ്പിക്കുന്നു.

വാമൊഴിയില്‍നിന്ന് ഗുഹാവരകളായും ചിത്രലിപികളായും പരിണമിക്കുന്ന ആശയപ്രകാശനത്തിന്റെ വ്യത്യസ്തതലങ്ങളെയാണ് ഒന്നാം ഗാലറി പരിചയപ്പെടുത്തുന്നത്. ഭാഷയാര്‍ജ്ജിച്ച മനുഷ്യന്‍ തന്റെ ആവാസയിടങ്ങളില്‍ തന്റെ ചുറ്റുപാടിനെയും ജീവിതവൃത്തിയെയും പലതായി അടയാളപ്പെടുത്തിവെക്കുന്നുണ്ട്.

അവ കോറിയിട്ട വരകളായും ചിത്രങ്ങളായും നമുക്ക് കാണാം. അത്തരം വരകളില്‍നിന്ന് ചിത്രാക്ഷരങ്ങളിലേക്കുള്ള വളര്‍ച്ച കൗതുകമുണര്‍ത്തുന്നതാണ്. സുമേറിയന്‍, ഈജിപ്ഷ്യന്‍, ഹാരപ്പന്‍, ചൈനീസ് ചിത്രാക്ഷരങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ചിത്രാക്ഷരങ്ങളില്‍നിന്നാവാം പില്‍ക്കാലത്ത് ലിപി സമ്പ്രദായം വളര്‍ന്നുവന്നത്. ബ്രാഹ്മി ലിപിയെയാണ് ഇന്ത്യന്‍ ലിപികളുടെ മൂലലിപിയായി കണക്കാക്കുന്നത്. അക്ഷരം മ്യൂസിയം രണ്ടാം ഗാലറി വിശദമാക്കുന്നത് ഇന്ത്യന്‍ ലിപി സമ്പ്രദായങ്ങളുടെ ചരിത്രത്തെയാണ്. മലാ…