സ്വന്തം ഭാര്യ ഉൾപ്പടെ എല്ലാം വ്യാജൻ; ഇസ്മായീല്‍ സാഹ നടത്തിയത് വമ്പൻ തട്ടിപ്പ്

സ്വന്തം ഭാര്യ ഉൾപ്പടെ എല്ലാം വ്യാജൻ; ഇസ്മായീല്‍ സാഹ നടത്തിയത് വമ്പൻ തട്ടിപ്പ്

സ്വന്തം ലേഖകൻ

കൊച്ചി:ബിസിനസുകാരെ വലയിലാക്കി വടക്കേ ഇന്ത്യയിൽ തട്ടിപ്പു നടത്തിയിരുന്ന മഹാരാഷ്ട്ര സ്വദേശി അടിമുടി വ്യാജനായിരുന്നെന്ന് പൊലീസ്.

എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായ മഹാരാഷ്ട്ര രത്ന​ഗിരി സ്വദേശിയായ സമര്‍ ഇസ്മായീല്‍ സാഹയെന്ന 45കാരന്റെ തട്ടിപ്പുകള്‍ ജോണ്‍സണ്‍ മാവുങ്കലിനെയും വെല്ലുന്നതാണ്. ‘കംപ്ലീറ്റ് വ്യാജന്‍’എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ഇസ്മയില്‍ സാഹയുടെ ഭാര്യ പോലും വ്യാജമായിരുന്നത്രേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാനിഷ് അലി എന്ന പേരിലാണ് ഇയാള്‍ കൊച്ചിയില്‍ താമസിച്ചിരുന്നത്. ഇയാളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും തുടങ്ങി, ഇയാള്‍ക്കൊപ്പം ഭാര്യയെന്നു പറഞ്ഞ്​ താമസിച്ചിരുന്ന സ്ത്രീ വരെ വ്യാജമായിരുന്നെന്ന്​ പൊലീസ് കണ്ടെത്തി. പൊലീസിന് ആദ്യം ലഭിച്ച രണ്ടു പരാതികളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്​ കണ്ടെത്തി.

തുടര്‍ന്ന് ലഭിച്ച പരാതിയില്‍ ഇയാള്‍ക്കെതിരെ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ് വിവരങ്ങളാണ് ലഭിച്ചത്. ഇയാളുടെ അംഗരക്ഷകരെയും കൂടെ താമസിച്ചിരുന്ന സ്ത്രീയെയും പൊലീസ് തിരയുന്നുണ്ട്. കൊച്ചി കടവന്ത്ര – കതൃക്കടവു റോഡില്‍ വാപി കഫേ എന്ന പേരില്‍ ഗുഡ്കയും വടക്കേ ഇന്ത്യന്‍ രുചികളും വിളമ്പിയിരുന്ന കഫേയുടെ മറവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് വ്യക്തമാക്കി.

കൊച്ചിയില്‍ പലയിടങ്ങളിലായി പകര്‍ത്തിയ ചരക്ക് കയറ്റിയിറക്ക് ചിത്രങ്ങള്‍ കാണിച്ച്‌ ഇതെല്ലാം തന്‍റേതാണെന്ന്​ വിശ്വസിപ്പിച്ചിരുന്നു.
ഇതിന് ഇയാളെ സഹായിച്ചിരുന്നത് നെട്ടൂര്‍ സ്വദേശിയായ സഹായിയാണ്​.

തന്‍റെ ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ വലിയ തുകയായി മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. വലിയ സമ്പന്നനാണെന്ന് വരുത്തി തീര്‍ക്കാന്‍ ആഡംബരകാര്‍ ഉപയോഗിക്കുകയും ആഡംബര ഫ്ലാറ്റില്‍ താമസിച്ചുമാണ് ഇയാൾ തട്ടിപ്പു നടത്തിയത്.