പിടിയിലായത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നിന്ന്; സംഘത്തില്‍ ഉണ്ടായിരുന്നത് നാലു പേർ; കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിച്ചതിൻ്റെ ഉദ്ദേശ്യം വ്യക്തമായില്ല; തലസ്ഥാനത്ത് പിടിയിലായ ഐഎസ് പ്രതി സിദ്ദിഖ് ബാഷയുടെ എഫ്ഐആർ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: തീവ്ര ഐഎസ് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ആരോപിച്ച തമിഴ്നാട്ടുകാരൻ സാദിഖ് ബാഷ തിരുവനന്തപുരത്ത് പിടിയിലായത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നിന്ന്.
പോലീസ് സ്റ്റിക്കർ പതിപ്പിച്ച ഇയാളുടെ കാർ കണ്ടെത്തിയതും ഇവിടെ നിന്ന് തന്നെ. സംഘത്തില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. പോലീസ് ചുമത്തിയ പ്രാഥമിക എഫ്‌ഐആറിലാണ് ഈ വിവരങ്ങളുളളത്.
ഗുരുതര സ്വഭാവമുള്ള വകുപ്പുകളൊന്നും ആദ്യ എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ല. ഐപിസിയിലെ 417ഉം 34ഉം വകുപ്പുകളും കെപി ആക്ടിലെ 117സിയുമാണ് ചുമത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു കേസിന് ആധാരമായ സംഭവം എന്നും എഫ്‌ഐആറില്‍ വ്യക്തമാണ്. സ്വമേധയായാണ് പോലീസ് കേസെടുത്തത്. 40 വയസ്സുള്ള സാദിഖ് ബാഷയും 38 വയസ്സുള്ള നൂറുള്‍ ഹാലിഖും 32 വയസ്സ് പ്രായമുള്ള നാസറും 40 വയസ്സുള്ള ഷാഹുല്‍ ഹമീദുമാണ് കേസിലെ പ്രതികള്‍. നാലു പേരും തമിഴ്‌നാട് സ്വദേശികളാണ്.
ആള്‍മാറാട്ടം നടത്തി ചതിക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി വട്ടിയൂര്‍കാവ് ജമാഅത്ത് പരിസരത്ത് പോലീസ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് ഇവര്‍ എത്തിയെന്നാണ് കുറ്റാരോപണം.
ജമാത്ത് കമ്മറ്റി ഓഫീസിന് സമീപം നാലു പേരെത്തി പോലീസ് ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ പെരുമാറുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്ത് എത്തിയത്.
ഈ സമയം ടിഎന്‍ 01 എഎസ് 9282 എന്ന വാഹനം പോലീസ് സ്റ്റിക്കര്‍ ഒട്ടിച്ച് കിടക്കുന്നത് കണ്ടു. പോലീസുകാരാണെന്ന് പറഞ്ഞവരോട് ഐഡന്റിറ്റി കാര്‍ഡ് ചോദിച്ചതോടെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ഇതോടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയെന്നും പോലീസ് വിശദീകരിക്കുന്നു.