video
play-sharp-fill
കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ

പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു.

പുലർച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സംസ്കാരം വൈകിട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാന വേഷങ്ങളില്‍ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group