സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവർക്ക് പെൺകുട്ടികളെ വിവാഹം ചെയ്ത് നൽകരുത് : സദാചാര ആക്രമണത്തിനെതിരെ പ്രതികരിച്ച യുവതിയെ അഭിനന്ദിച്ച് ഐഎഎസ് ഓഫീസർ

സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവർക്ക് പെൺകുട്ടികളെ വിവാഹം ചെയ്ത് നൽകരുത് : സദാചാര ആക്രമണത്തിനെതിരെ പ്രതികരിച്ച യുവതിയെ അഭിനന്ദിച്ച് ഐഎഎസ് ഓഫീസർ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സദാചാര ഗുണ്ടാ ആക്രമണത്തിന് ഇരയായ യുവതി പരാതിയുമായി മുന്നോട്ടുവന്നതിൽ അഭിനന്ദനവുമായി സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്. സദാചാര ഗുണ്ടാ ആക്രമണം നടത്തുന്നവർക്ക് പെൺകുട്ടികളെ വിവാഹം ചെയ്ത് നൽകരുതെന്നും ലൈംഗിക വൈകൃതങ്ങൾ ഉൾപ്പെടെയുള്ള പീഡനം സ്ത്രീകൾക്കുനേരെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ സംഘടനകൾ ഇത്തരക്കാർക്കെതിരെ കേരളത്തിലുടനീളം പരസ്യമായി പ്രചാരണം നടത്തിയാൽ നിരവധി പെൺകുട്ടികൾ രക്ഷപെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമിച്ചവർക്കെതിരെ പ്രതിഷേധിക്കാനും ആ രാത്രിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. യുവതിയുടെ ധൈര്യം പെൺകുട്ടികൾ മാതൃകയാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇത്തരത്തിൽ ഇനിയും കേസുകൾ ഇവരുടെ പേരിലോ മറ്റു സാമൂഹിക വിരുദ്ധരുടെ പേരിലോ ആവർത്തിച്ചു രജിസ്റ്റർ ചെയ്താൽ കേരള ആന്റി സോഷ്യൽ ആക്ടിവിടീസ് ആക്ട് 2007 അനുസരിച്ചു ഒരു വർഷം വരെ തടവിൽ ഇടാൻ ജില്ലാ കളക്ടർമാർക്കു അധികാരം ഉണ്ട്. അതുകൊണ്ടു കൂടുതൽ ജനങ്ങൾ ഇത്തരക്കാർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകണെന്നും ബിജു പ്രഭാകർ പറയുന്നു.