play-sharp-fill
ശബരീശന് കളഭാഭിഷേകത്തിനുള്ള ചന്ദനം തിരുവോണ നാൾ മുതൽ സന്നിധാനത്ത് അരച്ചെടുക്കും: സന്നിധാനത്ത് ചന്ദനം അരച്ചെടുക്കുന്ന മെഷീനിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് ,ബോർഡ് അംഗം ജി. സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

ശബരിമല: ഭഗവാൻ ശ്രീ അയ്യപ്പന് കളഭാഭിഷേകത്തിനും, ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനം തിരുവോണ ദിനം മുതൽ ശബരിമല സന്നിധാനത്ത് തയ്യാറാക്കും. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗിച്ചിരുന്നത്.

സന്നിധാനത്ത് ചന്ദനം അരച്ചെടുക്കുന്ന മെഷീനിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് ,ബോർഡ് അംഗം ജി. സുന്ദരേശൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

ദേവസ്വം ബോർഡിൻറെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ചന്ദനമുട്ടികളാണ് നിലവിൽ അരച്ച് ഉപയോഗിക്കുന്നത്. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ചന്ദനമുട്ടികൾ വനം വകുപ്പിൽ നിന്നും വാങ്ങി ഉപയോഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദനം അരച്ചെടുക്കുന്ന മെഷീൻ ഒരു ഭക്തൻ ഭഗവാന് കാണിക്കയായി സമർപ്പിച്ചതാണ്. ചന്ദനം അരച്ചെടുക്കുന്ന രണ്ട് മെഷീനുകളും ആധുനിക സൗകര്യത്തോടുകൂടിയ ശീതീകരണ സംവിധാനവുമാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത് .

ചടങ്ങിൽ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, എക്സിക്യൂട്ടീവ് എൻജിനീയർ ശ്യാമപ്രസാദ്, അഡ്മിനിസ്ട്രി ഓഫീസർ ബിജു വി നാഥ്, അസിസ്റ്റൻറ് എൻജിനീയർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.