play-sharp-fill
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നു; മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ കൈപിടിച്ച് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്ക് ആനയിച്ചു; നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന്  പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നു; മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ കൈപിടിച്ച് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്ക് ആനയിച്ചു; നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും

പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നു. മേൽശാന്തി പി.എൻ മഹേഷ് നാല് മണിക്ക് നട തുറന്ന് ദീപം തെളിയിച്ചു. മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ കൈപിടിച്ച് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്ക് ആനയിച്ചു. ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും.

നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് നട അടയ്ക്കും.

പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാകും. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണ്ണമായും നിറഞ്ഞ് കഴിഞ്ഞു. അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും.