ശബരിമല യുവതി പ്രവേശന വിധി: പുനപരിശോധനാ ഹർജി ഇന്ന് ഒൻപതംഗ ബഞ്ചിന് മുന്നിൽ: സന്നിധാനത്ത് തീവ്രവാദി സാന്നിധ്യം എന്ന് റിപ്പോർട്ട്

ശബരിമല യുവതി പ്രവേശന വിധി: പുനപരിശോധനാ ഹർജി ഇന്ന് ഒൻപതംഗ ബഞ്ചിന് മുന്നിൽ: സന്നിധാനത്ത് തീവ്രവാദി സാന്നിധ്യം എന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

സന്നിധാനം: ശബരിമല യുവതി പ്രവേശന വിധിയിലെ പുനപരിശോധനാ ഹർജിയിൽ അന്തിമ വാദത്തിനായി സുപ്രീം കോടതിയുടെ ഒൻപതംഗ ബഞ്ച് ഇന്ന് ചേരാനിരിക്കെ ശബരിമല സന്നിധാനത്ത് തീവ്രവാദി സാന്നിധ്യം എന്ന് റിപ്പോർട്ട്. സംസ്ഥാന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ശബരിമലയിൽ തീവ്രവാദി സാന്നിധ്യം ഉണ്ട് എന്ന സുരക്ഷ മുന്നറിയിപ്പ് നൽകിയത്.

മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നൽക്കെ യുവതി പ്രവേശനത്തിൽ ഇന്ന് അന്തിമ വിധി വരുമോ എന്ന ആശങ്കയിലാണ് കേരളം. ഇതിനിടെയാണ് ശബരിമലയിൽ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന റിപ്പോർട്ട് കൂടി പുറത്ത് വരുന്നത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദി സാന്നിധ്യമെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍, തണ്ടര്‍ ബോള്‍ട്ട് ടീം, സ്പെഷല്‍ ബ്രാഞ്ചിന്റെ ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

മകരവിളക്കിനോടനുബന്ധിച്ച്‌ 13 മുതല്‍ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയന്റുകളില്‍ വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും. എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

സന്നിധാനത്തേക്കുള്ള കാട്ടുവഴികളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം തണ്ടര്‍ബോള്‍ട്ട് അടക്കമുള്ള കമാന്‍ഡോ വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.സന്നിധാനം പാണ്ടിത്താവളം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തല്‍, പമ്ബ ശരണപാത തുടങ്ങിയ ഇടങ്ങള്‍ ശക്തമായ നിരീക്ഷണ വലയത്തിലാക്കുമെന്ന് ജില്ല പോലീസ് മേധാവി ജെ ജയദേവ് അറിയിച്ചു.