അയ്യപ്പന്മാര്‍ക്ക് പഴകിയ ഭക്ഷണം വിളമ്പി; വിരിവയ്ക്കാൻ മുതല്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിന് വരെ കൂടുതല്‍ പണം; ഇന്നലെ വരെ പിഴയായി ഈടാക്കിയത് ഒൻപത് ലക്ഷത്തിലേറെ രൂപ
സന്നിധാനം: ശബരിമലയില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള സ്റ്റാളുകളില്‍ നിന്നും ഈ മണ്ഡലകാലത്ത് പിഴയായി ഈടാക്കിയത് ഒൻപത് ലക്ഷത്തിലേറെ രൂപ.
പഴകിയ സാധനങ്ങളുടെ വില്പന, അമിത വില, അളവില്‍ കുറവ് വരുത്തുക, വിരി വയ്ക്കുന്നവരില്‍ നിന്ന് അമിത തുക ഈടാക്കുക, ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ തുക വാങ്ങുക തുടങ്ങിയവയിലാണ് പിഴ ഈടാക്കിയത്. വിലനിലവാരം പ്രദ4ശിപ്പിക്കാത്തവര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങളിലാണ് നടപടി സ്വീകരിച്ചത്.
ആകെ ആറ് ഡ്യൂട്ടി മജിസ്ട്രേറ്റുകളുടെ കീഴിലാണ് ഇതുവരെയുള്ള സ്ക്വാഡുകള്‍ പ്രവ4ത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 വൃശ്ചികം ഒന്ന് (നവംബര്‍ 17) മുതല്‍ 2024 ജനുവരി 11 വരെ പിഴയായി ഈടാക്കിയത് ഒൻപത് ലക്ഷത്തിലധികം രൂപയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനുവരി മൂന്ന് മുതല്‍ 11 വരെയുള്ള കാലയളവിലാണ് ഏറ്റവുമധികം തുക പിഴ ഇനത്തില്‍ ഈടാക്കിയത്.
2,37000 രൂപയാണ് ഈ ഘട്ടത്തില്‍ ഈടാക്കിയതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍ സുമീതൻ പിള്ള അറിയിച്ചു. ഡിസംബര്‍ 19 വരെയുള്ള കണക്ക് പ്രകാരം 4,61,000 രൂപ പിഴയായി ഈടാക്കിയിരുന്നു.